ഇന്ന് വൃശ്ചികം പതിനെട്ടു
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ശബരിഗിരിനാഥൻ
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
മനസ്സൊരു പമ്പയായി
അലകളുയർത്തി
ശരണമന്ത്രങ്ങൾ
ഉരുക്കഴിക്കുമ്പോൾ… (2)
ഭക്തസഹസ്രങ്ങൾ
നിൻതിരുനടയിൽ
വന്നുചേരുന്നൂ…
ശരണമേകണെ
സ്വാമി അയ്യപ്പാ….
ശരണമേകണെ
സ്വാമി അയ്യപ്പാ….
(മനസ്സൊരു…)
ഹരിഹര സുതനായ്
മാമണികണ്ഠനായ്
ശബരിയിൽ വാഴും
ശ്രീധർമ്മശാസ്താവേ..(2)
അവതാരലക്ഷ്യത്തിൻ
പരംപൊരുളായ്
പന്തളത്തരചൻ
എടുത്തുവളർത്തിയ
പാവനരൂപനെ
ശരണം നീയേ….(പാ..)
(മനസ്സൊരു…)
ജീവിതമാകും
തിരനാടകത്തിൽ
ഗതിയേതുമില്ലാതെ
ഉഴറുമ്പോൾ….
അഭയവരദൻ
അയ്യപ്പസ്വാമി
അടിയനു തുണയായ്
വന്നുവല്ലോ…(2)
(മനസ്സൊരു…)

No Comment.