ഇന്ന് വൃശ്ചികം ഇരുപതിയൊന്നു
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ജ്യോതിസ്വരൂപൻ
രചന
സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ
പമ്പാനദിയുടെ
കരകൾ പാടി
സ്വാമി സംഗീതം…
ഹരിഹരനന്ദനനയ്യപ്പന്റെ
ജന്മസന്ദേശം… (2)
പന്തളരാജനെടുത്തുവളർത്തിയ
മണികണ്ഠസ്വാമീ…
മഹിഷീമർദ്ദനത്തിനായ്
അവതാരം
കൈക്കൊണ്ടോൻ….(2)
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ…(2)
(പമ്പാ…..)
പന്തളപുത്രനായ് വളർന്നുവന്നൊരു
ശ്രീമണികണ്ഠൻ…
വൻപുലിയേറി
പുലിവാഹനനായി
കർമ്മപുണ്യം ചെയ്യാൻ… (2)
ഭക്തർക്കഭയമേകാൻ
ശബരിമലയിൽ
കുടികൊണ്ടൂ…
സ്വാമി അയ്യപ്പൻ…
ശരണമയ്യപ്പാ… സ്വാമി…
ശരണമയ്യപ്പാ….
ശരണമയ്യപ്പാ… സ്വാമി…
ശരണമയ്യപ്പാ…
(പമ്പാ….)
മകരസംക്രമ ജ്യോതിരൂപനായ്
തെളിഞ്ഞീടുമ്പോൾ
അങ്ങുദൂരേ
പൊന്നമ്പലമേട്ടിൽ
തെളിഞ്ഞീടുമ്പോൾ…..(2)
ശരണംവിളികൾ മുഴക്കുന്നു
ഭക്തസഹസ്രങ്ങൾ…
ഉള്ളിലുള്ള സങ്കടങ്ങൾ
ഏറ്റുചൊല്ലുന്നു…
സ്വാമി ശരണം അയ്യപ്പാ…
ശരണമേകണേ… അയ്യപ്പാ…
അഭയനൗകയായ്
തുണയേകണേ….
(പമ്പാ…..)

No Comment.