ഇന്ന് വൃശ്ചികം ഇരുപതിമൂന്ന്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
കാരുണ്യമൂർത്തി
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
എത്ര പറഞ്ഞാലും
തീരാത്ത കഥകൾ
അയ്യനേക്കുറിച്ച്
പറയുവാനുണ്ടല്ലോ…
എത്ര കേട്ടാലും
മതിവരാത്ത
ശ്രീമണികണ്ഠന്റെ
അത്ഭുതകഥകൾ…
അയ്യപ്പസ്വാമിതൻ
അവതാര കഥകൾ….
(എത്ര…)
സത്യധർമ്മങ്ങളേ
ജീവിതചര്യയായ്
നിത്യവും പാലിക്കും…
ഓംകാരപ്പൊരുളയ്യൻ…(2)
ഭക്തിയോടെന്നും
ഭജിപ്പവർക്കെല്ലാം
അഭയമേകും
ശ്രീമണികണ്ഠൻ….
അന്നദാനേശ്വരൻ
അയ്യനയ്യപ്പൻ….
(എത്ര…)
ഓരോ വർഷവും
അയ്യന്റെ സന്നിധിയിൽ
വന്നുചേരുന്നു ലക്ഷങ്ങൾ…(2)
അവരുടെ നാവിൽ
നിന്നുയരും
ശരണമന്ത്രങ്ങളാൽ
തുയിലുണരും
ഹരിഹരപുത്രൻ…
അയ്യനയ്യപ്പൻ….
സ്വാമി അയ്യപ്പൻ….
(എത്ര….)

No Comment.