ഇന്ന് വൃശ്ചികം മുപ്പത്തി അഞ്ച്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
കാരുണ്യമിത്രം
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
ശബരിമലയിലെ
ചൈതന്യമേ…
ശതകോടി പൂജിതനേ…
ശരവണ സോദരാ
ശ്രീമണികണ്ഠാ…
മമ മാനസ്സത്തിൽ നീ
വിളയാടണേ….
മാനസ്സത്തിൽ നീ
വിളയാടണേ….
(ശബരി…)
ആശ്രയമവിടുത്തെ
കാരുണ്യം മാത്രം
കഴലിണ കൈതൊഴുന്നേൻ… (2)
ഏഴയാമിവനുടെ
പ്രാർത്ഥനയെന്നും
അവിടുത്തെ തിരുനാമമല്ലോ…
സ്വാമീ…
അവിടുത്തെ തിരുനാമമല്ലോ….
(ശബരി….)
മുപ്പാരിടങ്ങൾക്കും
നാഥനായ് മേവുന്ന
കലിയുഗപൊരുളേ…
സ്വാമീ…(2)
ഇപ്പാരിലെന്നും
നന്മകൾ വിതറി…
അനുഗ്രഹം
ചൊരിയേണമേ…
സ്വാമി..
അനുഗ്രഹം
ചൊരിയേണമേ….
(ശബരി….)

No Comment.