ഇന്ന് വൃശ്ചികം മുപ്പത്തിഎട്ട്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
ശ്രീമണികണ്ഠഗീതം
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
പലവട്ടം വന്നു കണ്ടു
അയ്യനെ ഞാൻ
എന്നാലും മോഹം
മനസ്സിൽ
വീണ്ടും കാണുവാൻ… (2)
ഓർമ്മവച്ച നാൾമുതൽ
അയ്യനയ്യപ്പൻ
കൂട്ടുകാരനെപ്പോലെൻ
കൂടെയുണ്ടല്ലോ… (2)
(പലവട്ടം….)
അന്യതാഭേദമില്ലാ
അത്തിരുനടയിങ്കൽ
എല്ലാർക്കുമൊരുപോലല്ലോ
അയ്യപ്പനപ്പൻ… (2)
ഒരു തുണ്ട് നെയ്യുമായ്
എത്തിടും ഭക്തനും
കുന്നോളം ധനവുമായി
എത്തിടും ഭക്തനും
അയ്യന്റെ മനസ്സിൽ
ഒരുപോലല്ലോ സ്ഥാനം…
(പലവട്ടം….)
കാലാതിവർത്തിയായി
കാനനവാസനായ്
ശബരിമലയിൽ
കുടികൊള്ളും സ്വാമി… (2)
നിൻ തിരുദർശനം സഫലമായീടുവാൻ
അടിയനിൽ കാരുണ്യം
ചൊരിഞ്ഞീടണെ…
മണികണ്ഠസ്വാമീ….
ശരണം ശരണം..,.
(പലവട്ടം….)

No Comment.