Skip to content

chithrodayamflashnews.com

May 6, 2026 11:07 pm
Asnap 1409

ജ്യോതിദർശനം

 

 

 


മലയാളനാടിന്നഭിമാനമായി
മാനവർക്കെല്ലാം രക്ഷകനായ്
മലമേലെ വാഴും
മണികണ്ഠസ്വാമി
മഹിയിൽ നിൻ ചൈതന്യം
മഹനീയമല്ലോ…
അയ്യപ്പാ…. സ്വാമി…
അയ്യപ്പാ…
അയ്യപ്പാ… സ്വാമി…
അയ്യപ്പാ….

(മലയാള…)

മകരം പുലരും നാളിൽ…
മഞ്ഞു പെയ്യും നാളിൽ…
മകരജ്യോതികണ്ടു തൊഴാൻ
മലയേറിയെത്തി ഞാൻ
മണികണ്ഠ സന്നിധിയിൽ
മഹനീയമാം തിരുനടയിൽ
അയ്യപ്പാ… സ്വാമി…
അയ്യപ്പാ….
അയ്യപ്പാ… സ്വാമി…
അയ്യപ്പാ….

(മലയാള…..)

മാമലവാസന്റെ ദർശനപുണ്യം
മനസ്സിലെ മോഹം പൂവണിയിച്ചു.(2)
മകരസംക്രമ നേരമണഞ്ഞു
മംഗജ്യോതിയും കണ്ടുവല്ലോ..(2)
അയ്യപ്പാ…. സ്വാമി…
അയ്യപ്പാ…
അയ്യപ്പാ… സ്വാമി…
അയ്യപ്പാ….

(മലയാള…)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6