
അലതല്ലും പമ്പതൻ ഓളങ്ങൾക്കെന്നും
പറയുവാനൊട്ടേറെ
കഥകളുണ്ട്…
പന്തളപുത്രൻ
അയ്യപ്പസ്വാമിതൻ
അവതാരകഥയതിലൊന്നുമാത്രം….
അവതാരകഥയതിലൊ
ന്നുമാത്രം…
(അലതല്ലും….)
അമ്മതൻ രോഗം
മാറുവാനായ്
വൈദ്യർ കല്പിച്ച
പുലിപ്പാലിനായ്
കാനനം പൂകിയ
മണികണ്ഠസ്വാമി
വൻപുലിമേലേറി
തിരികെവന്ന്
അത്ഭുതം സൃഷ്ടിച്ചു
അയ്യനയ്യപ്പൻ…
സ്വാമി അയ്യനയ്യപ്പൻ…
(അല….)
രാജ്യവും വേണ്ട
ഭരണവും വേണ്ട
അധികാരമോഹങ്ങൾ
ലേശമില്ല….
അച്ഛനോടനുഗ്രഹം
വാങ്ങിയയ്യൻ
ശബരിയിൽ വന്നു കുടികൊണ്ടല്ലോ…
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ….
(അല…..)

No Comment.