Skip to content

chithrodayamflashnews.com

May 6, 2026 11:08 pm
Asnap 1409

ശബരിമല സ്വാമി

 

സങ്കടം മാറ്റുന്ന സ്വാമി
സന്തോഷമേകുന്ന
സ്വാമി…
ശബരിമല സ്വാമി
അയ്യപ്പസ്വാമി
തിരുസന്നിദാനത്തിൽ
വന്നിതാ ഞാനും…
സ്വാമിയേ ശരണം…
അയ്യപ്പ ശരണം…
ശരണം ശരണം…
അയ്യപ്പ ശരണം….

(തിരു….)

വാക്കും പൊരുളും
നിറയ്ക്കേണമുള്ളിൽ
അറിവിന്റെ വെട്ടം
പകർത്തേണമെന്നും…
സ്വാമിയേ ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ..

(തിരു….)

പന്തീരടി പൂജ
ദർശനസൗഭാഗ്യം
ഏറെകൊതിക്കുന്നു
ഞാനെന്റെ സ്വാമി…(2)
ഭക്തന്റെ മാനസം
തൊട്ടറിഞ്ഞീടും
ചിതാനന്ദമൂർത്തി
നീതന്നെ അഭയം….
സ്വാമിയേ.. ശരണം…
അയ്യപ്പ ശരണം….
ശരണം ശരണം…
അയ്യപ്പ ശരണം…

(തിരു… )

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6