
തിരുസന്നിധാനത്തിൽ
കുടികൊള്ളും സ്വാമി
അയ്യപ്പസ്വാമീ…
മണികണ്ഠസ്വാമീ….
തവപാദപദ്മങ്ങൾ
കണ്ടുതൊഴാൻ….
അനുഗ്രഹമേകണേ
സ്വാമീ…
അയ്യപ്പസ്വാമീ….
അയ്യപ്പ സ്വാമീ…
(തിരു….)
ഓർമ്മവച്ചുള്ളോരു
നാൾമുതൽ സ്വാമി
മനസ്സിൽ നിറഞ്ഞല്ലൊ
ജ്യോതിയായി… (2)
അന്നുതൊട്ടിന്നേ
വരേക്കുമെന്നയ്യനെ
നിത്യം ഭജിക്കുന്നു ഞാൻ…
ഭജിക്കുന്നു ഞാൻ….
അയ്യപ്പ സ്വാമീ….
അയ്യപ്പ സ്വാമീ….
(തിരു…..)
വന്നുഞാൻ പലവട്ടം
അയ്യനെക്കാണുവാൻ
ഉള്ളിൽ മഥിച്ചിടുമാഗ്രഹത്താൽ….
തിരുമുഖദർശനം…
സഫലമാം ദർശനം…
അഖിലാണ്ഡ ബ്രഹ്മമേ
ശരണം…
സ്വാമി അയ്യപ്പാ….
ശരണമയ്യപ്പാ….
സ്വാമി അയ്യപ്പാ…
ശരണമയ്യപ്പാ….
(തിരു…..)

No Comment.