നീയൊരു നദിയായ്…

അറിയാതെ വന്നു നീ
അകതാരിലോമലെ
അനുപമസംഗീത നിർത്സരിയായ്…
അകലെ നീയെങ്കിലും
അരികിലുണ്ടല്ലോ
അത്രമേലിഷ്ടമായ്
അഴകായ് നിലാവേ…
അന്തരംഗത്തിൽ
അങ്കുരിച്ചീടും
അതിലോലമാകും
സങ്കല്പധാരയിൽ,
അകക്കണ്ണിൻ ദീപമായ്
സ്നേഹ സൗഭാഗ്യമായ്
അർത്ഥങ്ങളേറും
സൗവർണ്ണമേ…
അചഞ്ചലമാകാതെ
എന്നുമെന്നിൽ
അനവരതമൊഴുകും
നദിയാവണം…
അമൃതവർഷിണിയാം
നിളയാവണം….
അഞ്ചിത കൗതുകം
തൂകിയെന്നും
അരികിൽ
നീയണയുന്നതറിയുന്നു ഞാൻ….
അത്രമേൽ പ്രിയമോടെ
വന്നവൾ നീ…
അണിവാക പൂക്കൾ
വിരിഞ്ഞപോലെ…
അലമാലകൾ
അലയൊലികൾ
തീർക്കുംപോലെ…
അംബരചുംബിത
മോഹപ്രയാഗിയായ്…
അണയുന്നു നീയെന്റെ
സ്വപ്നത്തിലെന്നും…

No Comment.