
മകരജ്യോതി
കണ്ടു തൊഴാൻ
വരുന്നു ഞങ്ങൾ….
മംഗളജ്യോതി
കണ്ടുതൊഴാൻ
വരുന്നു ഞങ്ങൾ….
മണികണ്ഠനയ്യപ്പ
സ്വാമിതൻ മുന്നിൽ
മനസ്സാം നെയ്മുദ്ര
സമർപ്പിച്ചിടുന്നു…
ശരണാഗത… ശബരീശ്വര
ശരണം നീയേ….(2)
(മകര…..)
പോരുംവഴിയെല്ലാം
നാവിൽ
സ്വാമി ശരണം….
ഏറുംവഴിയെല്ലാം
തുണയായ്
സ്വാമി അയ്യൻ…(2)
ഭഗവാന്റെ
തിരുനടയിൽ
വന്നിടാൽ….
ഇനിയേറെയില്ലല്ലോ
താമസം…
സ്വാമി ശരണം അയ്യപ്പാ…
ശരണം ശരണം അയ്യപ്പാ… (2)
(മകര….)
പൊന്നമ്പലമേട്ടിൽ
തെളിയും
ജ്യോതി കാണാൻ…
ശരണംവിളി മന്ത്രവുമായ്
കാത്തിരുന്നു…(2)
വൈകാതെ ജ്യോതി
തെളിഞ്ഞു ദൂരെയായ്….
മനതാരിലെയാഗ്രഹം
സഫലമായ്….
സ്വാമി ശരണം
അയ്യപ്പാ…
ശരണം ശരണം
അയ്യപ്പാ…(2)
(മകര….)

No Comment.