
സ്വാമി സംഗീതം…
ശരണസംഗീതം…
നിത്യവും നാവിൽ
വിളയാടുവാൻ…
അനുഗ്രഹമേകണേ
ശബരീശ്വരാ…
അനുപമ ഗുണനിധേ
ശബരീശ്വരാ….
അയ്യപ്പാ…അയ്യപ്പാ…
ശരണം നീയേ അയ്യപ്പാ…
(സ്വാമി…)
നിൻതിരുനാമം
ഉരുവിടും നേരം
അലതല്ലും മനസ്സിൽ
സന്തോഷം…(2)
ഇരുമുടികെട്ടേന്തി
തിരുനടയെത്തുമ്പോൾ
അനുഗ്രഹം ചൊരിയണേ
ദേവാ….
മാമലവാഴും അയ്യപ്പാ…
അയ്യപ്പാ… അയ്യപ്പാ….
ശരണം നീയേ അയ്യപ്പാ….
(സ്വാമി…)
മാനവ ജന്മത്തിൻ
പുണ്യമാണവിടുത്തെ
തിരുമുഖം ദർശനം
ഭഗവാനേ…. (2)
സമതതൻ ചൈതന്യ
കാരുണ്യമൂർത്തിയായ്
ഭൂലോകനാഥനായ്
ശബരിയിൽ വാഴും
മണികണ്ഠസ്വാമീ…
അയ്യപ്പാ… അയ്യപ്പാ…
ശരണം നീയേ അയ്യപ്പാ…

No Comment.