Skip to content

chithrodayamflashnews.com

November 28, 2026 6:29 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2345

ശ്രീ.മനോജ് കൃഷ്ണേശ്വരിക്ക് ഡോ. എ പി ജെ അബ്ദുൾ കലാം സ്മാരക പുരസ്‌കാരം

മനോജ് കൃഷ്ണേശ്വരി
മനോജ് കൃഷ്ണേശ്വരി

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ ഡോ. എ പി ജെ അബ്ദുൾകലാം സ്മാരക പുരസ്‌കാരത്തിന് ലഹരി വിമുക്ത പ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ. മനോജ് കൃഷ്ണേശ്വരിയെ (ആലപ്പുഴ) തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ മിസൈൽ മാൻ ഓഫ് ഇന്ത്യ ഡോ. എ പി ജെ അബ്ദുൾകലാം ൻ്റെ പേരിൽ സന്നദ്ധ സാമൂഹിക സേവനത്തിൻ്റെ ഭാഗമായുള്ള
ലഹരി വിമുക്ത പ്രവർത്തനത്തിനുള്ള
ഡോ. എ. പി. ജെ. അബ്ദുൽ കലാം സ്മാരക പുരസ്കാരം.

ആലപ്പുഴ ജില്ലയിൽ എക്സൈസ് വകുപ്പിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചവരുന്ന മനോജ് കൃഷ്ണേശ്വരി 13 വർഷത്തിലധികമായി ലഹരിവിരുദ്ധ ബോധവൽക്കരണ രംഗത്ത് സജീവ പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത് . സ്കൂളുകൾ, കോളേജുകൾ, സാംസ്കാരിക സംഘടനകൾ, സമുദായ സംഘടനകൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജുകൾ, ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, ലൈബ്രറിയൻമാർ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ 1400 ൽപ്പരം ബോധവൽക്കരണ ക്ലാസുകൾ എടുക്കുകയും പരിശീലനങ്ങൾ നൽകുകയും പ്രദർശനങ്ങളും മറ്റ് അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു വരികയുമാണ്. ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്തെ സേവനം പരിഗണിച്ച് ബഹു.ആലപ്പുഴ ജില്ലാ കളക്ടർ ആയിരുന്ന ശ്രീമതി ടി വി അനുപമ ഐഎഎസ് അവർകൾ പ്രശസ്തിപത്രം നൽകിയിട്ടുണ്ട്. 2018 ൽ ജെസിഐയുടെ സേവനരത്ന അവാർഡ്,
2019 ൽ ആന്റീ നാർക്കോട്ടിക്ക് ആക്ഷൻ സെൻറർ ഓഫ് ഇന്ത്യയുടെ ആൻറി നാർക്കോട്ടിക്ക് അവാർഡ് ,
2020 ൽ കൈതമുറ്റം ശ്രീ അനന്തേശ്വര പുരസ്കാരം, 2021ൽ സംസ്ഥാന മദ്യവർജ്ജന സമിതിയുടെ കർമ്മശ്രേഷ്ഠ പുരസ്കാരം ,2023 ൽ ശ്രീഭദ്രാ സേവനശ്രീ പുരസ്കാരം, റോട്ടറി ക്ലബ്ബ് ഓഫ് ഹരിപ്പാട് ഗ്രേറ്ററിന്റെ 2023ലെ വൊക്കേഷണൽ എക്സലൻസ് അവാർഡ് തുടങ്ങി ചെറുതും വലുതുമായ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കഥാ രചനയും കവിതാരചനയുമാണ് മറ്റ് ഇഷ്ടങ്ങൾ. കണ്ണൂർ ആസ്ഥാനമായുള്ള പൊസിറ്റീവ് കമ്മ്യൂണിന്റെ സർട്ടിഫൈഡ് ട്രയിനറാണ്. ട്രയിനിങ്ങ് രംഗത്തെ പ്രവർത്തന മികവിന് അംഗീകാരമായി Best of India Records ൽ ഇടം പിടിക്കുവാൻ സാധിച്ചിട്ടുണ്ട്.

NSDC സർട്ടിഫൈഡ് ട്രയിനറായ ഇദ്ദേഹം 1050 ദിവസത്തോളമായി ശുഭചിന്തകൾ എല്ലാ ദിവസവും രാവിലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്ക് പങ്കുവയ്ക്കുന്നു. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 365 ശുഭദിനങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന് Golden Book Award ലഭിക്കുകയുണ്ടായി.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ വടികാട് കുടുംബാംഗമായ പരേതനായ കൃഷ്ണൻകുട്ടി നായരുടെയും ഈശ്വരി അമ്മയുടെയും രണ്ടാൺ മക്കളിൽ രണ്ടാമനാണ് മനോജ് . ഫാർമസിസ്റ്റ് കൃഷ്ണപ്രിയയാണ് ഭാര്യ. സി.എ വിദ്യാർത്ഥി കാർത്തി കൃഷ്ണയും പ്ലസ് വൺ വിദ്യാർത്ഥി കൃഷ്ണചന്ദു മാണ് മക്കൾ. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻ സ്പെക്ടറാണ് സഹോദരൻ മധുസൂദനൻ നായർ .

എക്സൈസ് വകുപ്പ് നേതൃത്വം നൽകുന്ന വിമുക്തി മിഷന്റെ മാസ്റ്റർ ട്രയിനറായി സേവനം അനുഷ്ഠിക്കുന്ന മനോജ് കൃഷ്ണേശ്വരി പൊസിറ്റീവ് കമ്മ്യൂൺ ആലപ്പുഴ ജില്ല, കനിവ് ചാരിറ്റബിൾ ട്രസ്റ്റ് എന്നീ പ്രസ്ഥാനങ്ങളുടെ നിലവിലെ ചെയർമാനാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6