Skip to content

chithrodayamflashnews.com

November 29, 2026 8:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2440

രേഷ്മ മഠത്തിക്കുന്നേലിന് കോവിലൻ സ്മാരക പുരസ്‌കാരം

രേഷ്മ മഠത്തിക്കുന്നേൽ.
രേഷ്മ മഠത്തിക്കുന്നേൽ.

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024..വർഷത്തെ ‘. പുരസ്‌കാരത്തിന് എഴുത്തുകാരിയും അഭിനേത്രിയുമായ രേഷ്മ മഠത്തിക്കുന്നേലിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് കോവിലൻസ്മാരകപുരസ്കാരമെന്ന

പേരിൽ നൽകിവരുന്ന ഈ അവാർഡ്
ജന്മക്ഷതങ്ങൾ എന്ന കഥാസമാഹാരത്തിനാണ് രേഷ്മ മഠത്തിക്കുന്നേലിന് ലഭിച്ചിരിക്കുന്നത്.

2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ( വിവേകാനന്ദ) ഹാളിൽ വെച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

ബാബു ജോൺ സംവിധാനം ചെയ്ത മഴനനയാത്തകുടയെന്ന കുട്ടികളുടെ ചിത്രത്തിൽ അഭിനയിക്കുകയും
പനിനീർ സുഗന്ധം, നിള, തേർമ്മലപ്പുഴ. തേർമ്മലമാതാവ്, ആത്മാവിൻ ശിഖരങ്ങൾ,എന്നി ആൽബങ്ങളും . മഴയും നിലാവുമെന്നകവിതാസമാഹാരവും, മിഴിപ്പെയ്ത്ത് ജന്മക്ഷതങ്ങൾ,എന്ന കഥാസമാഹാരങ്ങളും ചെയ്തിട്ടുണ്ട്,
BSS ൻറെ ദേശീയപുരസ്ക്കാരം, അക്ഷരശ്രീ പുരസ്കാരം, സാഹ്യതീ രത്നപുരസ്ക്കാരം ,വേൾഡ് സ്റ്റാർ അവാർഡ് , സത്യശ്രീ അവാർഡ്,
കേരള ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യാസ് വേൾഡ് റെക്കോർഡ്,
ഏഷ്യ വേൾഡ് റെക്കോർഡും മറ്റ് വിവിധ സംഘടനകളുടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്
ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതി വരുന്ന രേഷ്മ മഠത്തിക്കുന്നേൽ.
കേരള കലാസാഹിത്യവേദി ബെംഗ്ളൂർ കമ്മിറ്റി സെക്രട്ടറിയുമാണ്.

ജോൺപോളിൻറേയും ഏലിക്കുട്ടിയുടേയും ഏഴുമക്കളിൽ ഇളയമകളായ്
കണ്ണൂർ ജില്ലയിൽ ഇരിട്ടിയിലെ തേർമലയിലാണ് ജനിച്ചു വളർന്നത്.
പഠനം പരിക്കളം ശാരദാവിലാസം സ്ക്കൂളിലും ഉന്നതവിദ്യാഭ്യാസം മംഗലാപുരം ഗോപിദാസ്കോളേജ്ജിലുമായിരുന്നു ബെംഗ്ളൂർസ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തിരുന്നു
കുടുംബ സമേതം ബെംഗ്ലൂരിൽ സ്ഥിരതാമസമാണ് .ഭർത്താവ് സുരേഷ്
ബിസിനസ്സ് ചെയ്യുന്നു. മക്കൾ :രഞ്ചിത്ത്, ബിന്ദ്യ.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6