
നവഭാവനചാരിറ്റബിൾ ട്രസ്റ്റിന്റെ 2023 – 2024 വർഷത്തെ മികച്ച പരിസ്ഥിതി സംരംക്ഷണ പ്രവർത്തനത്തിനുള്ള സുഗതകുമാരി പുരസ്കാരത്തിന് (2024)വിഷപാമ്പുകളുടെ ഉപദ്രവത്തിൽ നിന്ന് അനേകം മനുഷ്യരേയും കുടുംബങ്ങളേയും രക്ഷിക്കുകയും 15000 ലധികം വിഷ പാമ്പുകളെ കാട്ടിലെ അവയുടെ ആവാസ വ്യവസ്ഥയിൽ തിരിച്ചെത്തിക്കുകയും ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന ധീര പ്രവ ർത്തനത്തിന് സാമൂഹ്യ പ്രവർത്തകനായ രജീഷ് നന്തിപുലത്തിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥരരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ്, പരിസ്ഥിതി സംരംക്ഷണ പ്രവർത്തനത്തിന് നൽകി വരുന്ന കവയിത്രിയും പരിസ്ഥിതി പ്രവർത്തകയും മാർഗ്ഗദർശിയുമായ ശ്രീമതി സുഗതകുമാരി ടീച്ചറുടെ ഓർമ്മയിൽ സ്ഥാപിതമായിട്ടുള്ള സുഗതകുമാരി അവാർഡ്. സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്ന ശ്രീ രജീഷ് നന്തിപുലം ‘
‘
2024 മാർച്ച് 27 ന് തിരുവനന്തപുരം ഹസ്സൻ മരയ്ക്കാർഹാളിൽ വെച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.
രജിഷ് നന്തിപുലം തൃശ്ശൂർ ജില്ലയിൽ നന്തിപുലം വില്ലേജിൽ മാഞ്ഞൂർ ദേശവാസിയാണ്. അച്ഛൻ പരേതനായ ശ്രീ.ഇളയിടത്ത് ശങ്കരൻകുട്ടി നായർ ആണ്. അമ്മ പരേതയായ ശ്രീമതി ശാന്ത അംഗനവാടി ടീച്ചറായിരുന്നു.
മാഞ്ഞൂർ ഗവ LP സ്ക്കൂൾ , ചെങ്ങാലൂർ സെൻ്റ് മേരീസ് ഹൈസ്ക്കൂൾ എന്നിവടങ്ങളിൽ പഠിച്ചു. ദരിദ്രമായ ചുറ്റുപാടിൽ വളർന്ന രജീഷ് നന്തിപുലം ഇതരസാന്ത്വന പ്രവർത്തനങ്ങളിലും സജീവമാണ്. ജീവിതത്തിൻ്റെ ആദ്യഘട്ടങ്ങളിൽ വീടുകളിൽ അച്ചാർ വില്പന , പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർ , പണിയില്ലാത്തപ്പോൾ കൂലിപ്പണി എന്നീവകളിൽഏർപ്പെട്ട് ഉപജീവനം ചെയ്തു. പിന്നീട് കുറച്ചു വർഷം വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷനിലു കീഴെയുള്ള റെഞ്ച് ഓഫീസിൽ ഡ്രൈവറായി ജോലി ചെയ്തു. ആ പ്രവർത്തന കാലം രജീഷിൻ്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായി. 2020 ൽ പാമ്പുകളെ പിടിക്കുന്നതിനും പരിപാലനം ചെയ്യുന്നതിന് തൃശൂർ സോഷ്യൽ ഫോറസ്ടി ഡിവിഷനിൽ നിന്ന് സ്നേക്ക് ഹാൻഡ്ലർ പരിശീലനവും 10 നവംബർ 2020 ന് സർട്ടിഫിക്കറ്റും ലഭിച്ചു . ശേഷം ഇപ്പോൾ ചാലക്കുടി ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലുള്ള വേലൂപ്പാടം റെയ്ഞ്ച് ഓഫീസിനു കീഴിൽ റെസ്ക്യൂ ടീം അംഗമായി പ്രവർത്തിക്കുന്നു. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിൽ
നിന്ന് രജീഷ് പിടികൂടിയ 13 അടി നീളമുള്ള രാജവെമ്പാലയെ വനത്തിൽ വിട്ടത് രജീഷിന് മാസ്മരികമായ അനുഭവമായി. കോഴിക്കോട് ഒളവണ്ണ എന്ന സ്ഥലത്തു വെച്ച് കോഴിക്കോട് എംഎൽ എ ആയ പി.ടി . റഹിം അവർകളിൽ നിന്ന്
പാമ്പു വേലായുധൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2022 ലെ ആദരവും, 2023 ലെ ആദരവ് പാമ്പു വേലായുധൻ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ ഡയറക്ടർ കൂടിയായ പാമ്പു വേലായുധൻ്റെ മകൾ സംഗീത ജിനേഷിൻ നിന്നും സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. കൂടാതെ മതിലകം പടിയൂർ ജലോത്സവം 2023 ലെ ആദരവും
രജീഷ് കരസ്ഥമാക്കിയിരുന്നു.. തൃ ശൂർ മെഡിക്കൽ കോളേജിൽ പൊതിച്ചോർ കൊടുക്കുന്ന സാന്ത്വന പ്രവർത്തനം… ബസ്സ് അപകടത്തെ തുടർന്നുള്ള ജീവൻ രക്ഷാ പ്രവർത്തനം എന്നിവകൾ എടുത്തു പറയേണ്ടത്. ഇപ്പോൾ വിഷപാമ്പുകളും ചെറു വന്യജീവികളും രജീഷും ഇഴപിരിയാത്ത കൂട്ടുകാരായെന്ന് പറയാം . എത്ര വലിയ വീരശൂര പരാക്രമികളായ വിഷമുള്ള പാമ്പുകളെങ്കിലും രജീഷിൻ്റെ മുമ്പിൽ വിനയാന്വിതരാവുന്ന കാഴ്ച അത്ഭുതകരമാണ്. കിണറുകളിലും കുളങ്ങളിലും വീണ് കുടുങ്ങിയ അനേകം മരപ്പട്ടി , ഉടുമ്പ്, ഈനാം പേച്ചി , പട്ടി , പൂച്ച , എന്നിവകളെ രക്ഷിക്കാനും രജീഷിന് കഴിഞ്ഞിട്ടുണ്ട്. മണ്ണും മരങ്ങളും കാടും പാമ്പുകളും മറ്റ് ഇതര ജീവികളേയും പാരസ്പര്യത്തിലാക്കുന്ന ജൈവ പ്രവർത്തനത്തെ , തുടർന്നു സംഭംവിക്കുന്ന പ്രകൃതി സംരംക്ഷണവും സാധൂകരിക്കുന്നു രജീഷ് നന്തിപുലത്തിൻ്റെ വർത്തമാനജീവിതം.രജീഷ് ഉള്ള ഉറപ്പിൻ തൃശ്ശൂർ ജില്ലയിലും പുതുക്കാട് മണ്ഡലത്തിലും ഉള്ള ജന ങ്ങൾക്ക് വിഷപാമ്പുകൾ മൂലമുള്ള ഭയത്തിൽ നിന്നുള്ള മോചനം ഒരു പരിധി വരെ സാധ്യമാക്കുന്നു എന്ന് നിശ്ചയമായും അനുഭവ പശ്ചാത്തലത്തിൽ വിലയിരുത്താം.രജിഷ് നന്തിപുലം സ്നേഹപൂർവ്വം കര വലയത്തിലാക്കി സംരംക്ഷിത ഉൾക്കാടുകളിൽ കൊണ്ട് വിട്ട പാമ്പുകൾ കാരണം കാടുകളിൽ മരങ്ങളും വള്ളികളും ഭയമില്ലാതെ വളരുന്നു. കടുവകൾ കാടിനെ രക്ഷിക്കുന്നു എന്ന പോലെ, ജനസംരംക്ഷണവും മരസംരംക്ഷണവും രജീഷിൻ്റെ പ്രവർത്തനം മൂലം സ്വയമേവ സംഭം വിക്കുന്നു എന്ന് സാരം .കുടുംബിനിയായ നേഹ ആണ് രജീഷിൻ്റെ ഭാര്യ ‘വിദ്യാർത്ഥിയായ ആരവ് ആർ നായർ മകനും അഗ്നിക ആർ നായർ മകളുമാണ്.

No Comment.