Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2495

ശ്രീ.എസ് ശ്രീകുമാറിന് പി. എൻ പണിക്കർ സ്മാരക പുരസ്കാരം.

എസ്. ശ്രീകുമാർ
എസ്. ശ്രീകുമാർ

 

തിരുവന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് 2023- 24-വർഷത്തെ മികച്ച അധ്യാപനുള്ള പി.എൻ പണിക്കർ സ്മാരക പുരസ്കാരത്തിന് ചെന്നൈയിലെ മലയാള വിദ്യാലയം പ്രഥമ അദ്ധ്യാപകൻ എസ്. ശ്രീകുമാറിനെ തെരഞ്ഞെടുക്കപ്പെട്ടു.
നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് വർഷം തോറും മൺമറഞ്ഞുപോയ മഹാരഥന്മാരുടെ സ്മരണ നിലനിർത്തുന്ന വകയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്നവർക്ക് നൽകുന്നതാണ് മണ്മറഞ്ഞുപോയ
മഹത് വ്യക്തിത്വങ്ങളുടെ പേരിലുള്ള പുരസ്കാരങ്ങൾ.വായനയുടെ നവോത്ഥാന നായകനും അക്ഷരങ്ങളുടെ കുലപതിയുമായ ശ്രീ. പി.എൻ പണിക്കർ വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക, എന്ന വലിയ ആശയത്തെ കേരള ജനതയ്ക്ക് “വായന ദിനം”എന്നതിലേയ്ക്ക് മഹത്വവത്കരിച്ച വ്യക്തിയാണ്.

മൂന്നര പതിറ്റാണ്ടുകാലം അദ്ധ്യാപനത്തിലും സാഹിത്യം, സാംസ്കാരികം,
നാടകം, കവിത വിവർത്തനം എന്നീ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ്. ശ്രീഎസ്. ശ്രീകുമാർ ‘.
18-ാം വയസ്സിൽ തുടങ്ങിയ അദ്ധ്യാപക സപര്യ 36 വർഷത്തിലെത്തി നിൽക്കുമ്പോൾ ആയിരക്കണക്കിന് ശിഷ്യ സമ്പത്തുണ്ട്.
തമിഴ്നാട് സർക്കാരിൻ്റെ പാഠ്യപദ്ധതിയായ സമച്ചീർ കൽവി മുതൽ മലയാള പാഠാവലി, കീഴടി, എണ്ണും എഴുത്തും എന്നിങ്ങനെ നീണ്ട കാലയളവിലുള്ള പങ്കാളിത്തം..
മാതൃകാന്വേഷിയുടെ കുഞ്ഞുണ്ണിമാഷ് കവിതാ പുരസ്കാരം, മേലൂർ ദാമോദരൻ കവിതാപുരസ്കാരം, രണ്ടുതവണ, കെ.ജി. മേനോൻ
കവിതാപുരസ്കാരം, തലശ്ശേരി രാഘവൻ കവിതാപുരസ്കാരം, പി. രാജൻ
കവിതാപുരസ്കാരം രണ്ടു വട്ടം പാലാ നാരായണൻ നായർ
കവിതാപുരസ്കാരം, അധ്യാപക കലാസമിതിയുടെ സംസ്ഥാന പുരസ്കാരം,
ഭിലായ് മലയാള ഗ്രന്ഥശാലയുടെ കവിതാപുരസ്കാരം, നവകം മാസിക
കവിതാപുരസ്കാരം, ഹൈദരാബാദ് ” അ ” പുരസ്കാരം എന്നിങ്ങനെ ചെറുതും വലുതുമായ
ഇരുപത്തിയഞ്ചിൽപരം പുരസ്കാരങ്ങൾ മികച്ച അദ്ധ്യാപകനുള്ള ” അറംവിരുത്” തമിഴ റിഞ്ചർ പേര വൈ യുടെ ഡോ: രാധാകൃഷ്ണൻ അവാർഡ് എന്നിവ വേറെയും. കുട്ടികൾക്കായുള്ള നിരവധി നാടകങ്ങൾ ,ആൾ ഇന്ത്യാ റേഡിയോയിലും മത്സര വേദികളിലും പങ്കാളിത്തം.
ഒന്നും പറയാതെ പോയവർ, മിഠായി വണ്ടി, പ്രണയത്തിൻ്റെ മഹാനിധികൾ, കരയാത്തവർ ജീവിക്കുന്ന ഇടങ്ങൾ എന്നീ കവിതാ സമാഹാരങ്ങൾ.
അക്ഷരലോകത്ത് അക്ഷീണം പ്രയത്നിച്ചു വരുന്ന എസ്. ശ്രീകുമാർ, പി .എൻ പണിക്കർ പുരസ്കാരം ലഭിക്കുന്നതിന്റെ നിറഞ്ഞ സന്തോഷത്തിലാണ്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6