
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ മികച്ച നാടകഭിനയത്തിനുള്ള ഓച്ചിറ വേലുക്കുട്ടി സ്മാരക പുരസ്ക്കാരത്തിന് ശ്രീ.പ്രദിപ് മാളവികയെ തിരഞ്ഞെടുത്തു.
വൈക്കം മാളവികയുടെ 52 -ആമത് നാടകമായ “മഴനനയാത്ത മക്കൾ” എന്ന നാടകത്തിലെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായ സേതുരാമൻ എന്ന അച്ഛൻ്റെ കഥാപാത്രത്തെ
ഭാവാഭിനയത്തിലുടെയും ശബ്ദനിയന്ത്രണത്തിലൂടെയും പ്രേക്ഷകൻ്റെ ഹൃദയത്തിലേയ്ക്ക് ആഴത്തിൽ ഇറങ്ങിചെന്ന് നാടകമല്ല ജീവിതമാണ് കാണുന്നതെന്ന് തേങ്ങുന്ന മനസ്സു വിളിച്ചു പറയുമ്പോൾ കണ്ണിൽ നിന്നും വരുന്ന കണ്ണിരിന് കാരണക്കാരൻ അരങ്ങിൽ അച്ഛൻ്റെ കർമ്മം ആടി തളരുന്ന പ്രദിപ് മാളവികയാണ്.
ആ ഒരു നിമിത്തമാണ് മലയാള നാടകവേദിയിലെ കുമാരാനാശാൻ്റെ കരുണ എന്ന നാടകത്തിൽ വാസവദത്തയായി അരങ്ങിൽ നിറഞ്ഞാടിയ അതുല്യ പ്രതിഭ ഓച്ചിറ വേലുക്കുട്ടിയുടെ നാമധേയത്തിലുള്ള പുരസ്ക്കാരത്തിനു അർഹനാകുമ്പോൾ പ്രദിപ് മാളവിക 52-വർഷമായി നാടകത്തിനുവേണ്ടി മാത്രം ഒഴിഞ്ഞുവച്ച ജീവിതത്തിനു പുണ്യമായി മാറുന്നു
ഈ പുരസ്ക്കാരം.
12 വർഷം അമേച്വർ നാടക രംഗത്ത് മുഴുവൻ സമയ പ്രവർത്തകനായി 12 – വയസ്സിൽ തുടങ്ങിയ നാടക ജീവിതം, പ്രൊഫഷണൽ നാടക വേദിയിലൂടെയും അമേച്വർ നാടക വേദിയുലുടെയും ജീവരക്തംപോലെ ഇപ്പോഴും തുടരുകയാണ്.
നാടകക്കളരികൾ നടത്തിയിട്ടുണ്ട്. നിരവധി സ്കൂളുകളിലും കോളേജുകളിലും സംസ്ഥാന തലത്തിൽ നടത്തിയ നാടക മത്സരങ്ങളിൽ സംവിധായകനായി നിരവധി സമ്മാനങ്ങൾ നേടി കൊടുത്തിട്ടുണ്ട്. സംസ്ഥാന തലത്തിലുള്ള നാടക മത്സരങ്ങളിൽ ജഡ്ജായി ഇരുന്നിട്ടുണ്ട്.
1982 – ൽ സംസ്ഥാന സർക്കാറിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ അവാർഡു നേടിയ യൗവ്വനങ്ങളുടെ നൊമ്പരം . 1984 – ൽ അവാർഡു നേടിയ “കന്യകുമാരിയിൽ ഒരു കടംങ്കഥ “,1989 – അവാർഡു നേടിയ ആയിരം സൂര്യഗായത്രികൾ,1998 -ൽ അവാർഡു നേടിയ ആശ്ചര്യ ചുഢാമണി എന്നീ നാടകങ്ങളിൽ പ്രധാന വേഷം അഭിനയിച്ചിട്ടുണ്ട്. 2002 – ൽ അവാർഡു നേടിയ വൈക്കം മാളവികയുടെ ആൾക്കൂട്ടത്തിൽ തനിയെ എന്ന നാടകത്തിലെ 85 വയസ്സുള്ള ചെരുപ്പു കുത്തിയുടെ വേഷം അഭിനയിച്ചതിനു 2003-ൽ സംസ്ഥാന സർക്കാറിന്റെ പ്രൊഫഷണൽ നാടക മത്സരത്തിൽ ഏറ്റവും മികച്ച നടനുള്ള അവാർഡും , 2020-ൽ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
കുടാതെ ആശാൻ സ്മാരക പൂരസ്ക്കാരം, അടൂർ ഭാസി സ്മാരക അവാർഡ്, ഇ എം.എസ്സ് സ്മാരക പുരസ്ക്കാരം, ജി.ദേവരാജൻ സ്മാരക അവാർഡ്, സി. കേശവൻ സ്മാരക അവാർഡ്, എൻ എൻ.പിള്ള സ്മാരക പുരസ്ക്കാരം, ലോഹിതദാസ് സ്മാരക അവാർഡ്, പ്രോം നസിർ സ്മാരക അവാർഡ്, പി.ജെ.ആന്റണി സ്മാരക പൂരസ്ക്കാരം, തോപ്പിൽ ഭാസി സ്മാരക അവാർഡ്, നവഭാവന റോസി സ്മാരക പുരസ്കാരം,കേരള സർക്കാർ പ്രതിഭ പുരസ്കാരം,പൊൻകുന്നം വർക്കി സ്മാരക പുരസ്കാരം,
കലാ സാഹിതീയം ആദരം,തുടങ്ങിയ ഇന്ത്യയിലെ വിവിധ സാംസ്ക്കാരിക സ്ഥാപനങ്ങളുടെ അവാർഡുകളും വിവിധ സംഘടനകളും ഫൈൻ ആർട്ടസ് സൊസൈറ്റികളും സംഘടിപ്പിച്ച നാടക മത്സരങ്ങളിൽ അമേച്വറിലും പ്രൊഫഷനിലും കുടി 500 –ൽ പരം പ്രാവശ്യം ഏറ്റവും മികച്ച നടനും സംവിധായുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കോട്ടയം ദേശാഭിമാനി, വൈക്കം വിപഞ്ചിക , ചേർത്തല ജൂബിലി, ചേർത്തല നൃത്തശാല നാടക സംഘം, ആലുവ മൈത്രി കലാകേന്ദ്രം, കൊച്ചിൻ സംഗമിത്ര, വൈക്കം മാളവിക തുടങ്ങിയ നാടക ട്രൂപ്പുകളിൽ പ്രധാന വേഷം അഭിനയിച്ചിട്ടുണ്ട്.
60- വർഷമായി മലയാള നാടക വേദിയുടെ നിറസാന്നിദ്ധ്യമായ വൈക്കം മാളവികയുടെ പ്രധാന നടനും സംഘാടകനുമാണ് 100-ൽപരം നാടകങ്ങൾ ആകാശവാണിക്ക് വേണ്ടി അഭിനയിച്ചുണ്ട്. സൂര്യ T V യുടെ സിനിമ നടൻ മുകേഷ് അവതരകനായ ഡിൽ- ഓർ-നോഡിൽ എന്ന പ്രോഗ്രാമിൽ പങ്കെടുത്തു വിജയിച്ച് 3- ലക്ഷം രൂപയും 3 അര ലക്ഷം രൂപ വരുന്ന കാറും സമ്മാനമായി ലഭിച്ചിട്ടുണ്ട്.
ദീപനാളം എന്ന ചാരിറ്റി സംഘടനയുടെ ചെയർമാൻ ആണ്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ മെമ്പർ ആയിരുന്നു. കേരള ഡ്രാമ വർക്കേഴ്സ് വേൽ ഫെയർ അസ്റ്റോസി യേഷൻ രക്ഷധികാരി, ഡ്രാമ ചേoബർ എക്സിക്യട്ടിവ് മെമ്പർ, നന്മ സംസ്കാരിക വേദി സംസ്ഥാന കമ്മറ്റി മെമ്പർ, പുരോഗമന കലാ lസാഹിത്യ സംഘം വൈക്കം ഏരിയ വൈ: പ്രസിഡന്റുമാണ്. തനിക്കു കിട്ടിയ അംഗികരമുദ്രകളാണു ജീവിക്കാൻ ഇപ്പോഴും മുന്നിലുള്ള വെളിച്ചം . തനിക്കു കിട്ടിയിട്ടുള്ള
അവാർഡുകളും ട്രോഫികളും മാത്രമാണ് തന്റെ സമ്പാദ്യമെന്നും ശ്രീ. പ്രദീപ് മാളവിക പറയുന്നു. ഈ പുരസ്ക്കാരങ്ങൾ ഒരു സിനിമയുടെ ഷുട്ടിംങ്ങിനുവേണ്ടി കൊണ്ടുപോയി വാടകയായി തനിക്ക് 15000 രൂപ തന്നതും ഒരു വലിയ അംഗികാരത്തിനു തുല്യമായി ഇദ്ദേഹം കാണുന്നു.
2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.

No Comment.