Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2520

ശ്രീ. ദിനേശൻ എഴുവന്തലയ്ക്ക് ചെറുകഥയ്ക്കുള്ള കാക്കനാടൻ സ്മാരക പുരസ്കാരം

ശ്രീ. ദിനേശൻ
ശ്രീ. ദിനേശൻ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023 – 24 വർഷത്തെ കാക്കനാടൻ പുരസ്കാരത്തിന് ( ചെറുകഥ) കഥാകാരനും കവിയും ആൽബം സംവിധായകനുമായ ദിനേശൻ എഴുവന്തല അർഹനായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് മൺമറഞ്ഞു പോയ മഹാരഥൻമാരുടെ പേരിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി വർഷം തോറും നൽകിവരുന്നതിൽ ഒന്നാണ് മലയാള സാഹിത്യത്തിലെ അതുല്യ എഴുത്തുകാരനായ കാക്കനാടൻ്റെ പേരിൽ ചെറുകഥയ്ക്ക് നൽകി വരുന്ന ഈ പുരസ്കാരം.

2024 മാർച്ച് 27 ന് തിരുവനന്തപുരം മരയ്ക്കാർ (വിവേകാനന്ദൻ ) ഹാളിൽ വെച്ച് നടക്കുന്ന നവഭാവന ട്രസ്റ്റിൻ്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ നിരവധി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്കാരം സമ്മാനിക്കുന്നത്.

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ എഴുവന്തല എന്ന ഗ്രാമത്തിൽ ചേലക്കാട്ടുതൊടി വടക്കേക്കര രാമകൃഷ്ണൻ ദേവയാനി എന്നിവരുടെ മകനായിട്ടാണ് ദിനേശൻ എഴുവന്തലയുടെ ജനനം. ചെറുപ്രായത്തിൽ തന്നെ എഴുത്തിൽ താൽപര്യം പ്രകടിപ്പിച്ച ദിനേശൻ എഴുവന്തല പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പോളി ടെക്നിക് , ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സുകൾ കഴിഞ്ഞിട്ടും മലയാളത്തോടുള്ള താത്പര്യത്തിൽ ഭാഷയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയായിരുന്നു. കൂടാതെ മലയാളത്തിൽ ബി എ ഡും സെറ്റും നേടിയിട്ടുണ്ട്. കോളേജ് മാഗസിൻ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.

പനയൂർ ടി എം യു പി സ്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ദിനേശൻ എഴുവന്തല പത്തിരിപ്പാല ഗവ. ഹൈസ്കൂൾ, കുഴൽ മന്ദം ഗവ. ഹൈസ്കൂൾ, മുന്നൂർക്കോട് ഗവ. ഹൈസ്കൂൾ, പുലാപ്പറ്റ MNKM ഗവ. ഹൈസ്ക്കൂൾ എന്നീ സ്കൂളുകളിൽ മലയാളം അധ്യാപകനായി പ്രവർത്തിച്ച് ഇപ്പോൾ കൊപ്പം ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ അധ്യാപകനായി പ്രവർത്തിച്ചു വരുന്നു.

കവിതകൾ എഴുതിയാണ് ദിനേശൻ എഴുവന്തല സാഹിത്യലോകത്തേക്ക് കടന്നു വരുന്നത്. ‘കയ്പക്ക ‘ എന്ന കവിതയാണ് ആനുകാലികങ്ങളിൽ ആദ്യമായി പ്രസിദ്ധീകരിച്ചത്. ‘കഴായ’, ‘തട്ടിൻപുറം’ , ‘ക്യാൻവാസ്’ , ‘കാത്തിരിപ്പ്’ തുടങ്ങി ഒട്ടേറെ കവിതകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒട്ടേറെ കഥകളും എഴുതിയിട്ടുണ്ട്. നിലവിൽ ഒരു നോവൽ രചനയിൽ ആണ്.

‘വേവ്’ , ‘സിന്ദൂരതിലകം’ തുടങ്ങിയ ദിനേശൻ എഴുവന്തലയുടെ കഥകളെ അടിസ്ഥാനമാക്കിയാണ് കാക്കനാടൻ സാഹിത്യ പുരസ്കാരം അദ്ദേഹത്തിന് നൽകുന്നത്.

പച്ചിലകൾ കൊഴിയുമ്പോൾ, കതിരുകാണാ കിളികൾ, തുടങ്ങിയ ടെലിഫിലിമുകളും ശ്രീ മോക്ഷത്തപ്പൻ, കളിമുറ്റത്തേക്ക് , പരിയാനാമ്പറ്റ അമ്മ തുടങ്ങിയ ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ആകാശവാണി തൃശ്ശൂർ നിലയത്തിൽ കാഷ്വൽ അനൗൺസർ ആയും ജോലി ചെയ്തിട്ടുണ്ട്.

ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപകരുടെ സംസ്ഥാന, ജില്ലാ റിസോഴ്സ് അംഗമായും പ്രവർത്തിച്ചു വരുന്നു. സാസ്കാരിക സാഹിത്യ മേഖലകളിൽ പ്രഭാഷകനായും അറിയപ്പെടുന്നു.
ചെർപ്പുളശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സാഹിത്യകാരൻമാരുടെ കൂട്ടായ്മയായ മലബാർ സൗഹൃദ വേദിയുടെ സെക്രട്ടറിയാണ്.

കുലുക്കല്ലൂർ എ യു പി സ്കൂൾ അധ്യാപിക ദീപ്തിയാണ് ഭാര്യ.

മക്കൾ: ദേവ നന്ദ, ദേവ നയന, ദേവ നമിത

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6