Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2544

സൂര്യകവി ഡോ: ജയദേവന് മഹാകവി പി കുഞ്ഞിരാമൻ നായർ പുരസ്ക്കാരം.

സൂര്യകവി ഡോ: ജയദേവൻ
സൂര്യകവി ഡോ: ജയദേവൻ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2023- 2024വർഷത്തെ മഹാകവി പി കുഞ്ഞിരാമൻ നായർ പുരസ്ക്കാരത്തിന് സൂര്യകവി ഡോ: ജയദേവൻ അർഹനായി.

കഴിഞ്ഞ ഒൻപത് വർഷത്തിലധികമായി മുടങ്ങാതെ എല്ലാ ദിവസവും പ്രഭാതത്തിനു മുമ്പ് തനത് മലയാള കവിതാ രചനാരീതിയിൽ വൃത്തവും പ്രാസവും ആലാപനഭംഗിയിലും സൂര്യദേവനെക്കുറിച്ച് 20 വരിയിൽ കുറയാത്ത കവിതയെഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു വരുന്നു.

2022 ൽ 1001 സൂര്യ കവിതകളുടെ സമാഹാരം (അരുണാമൃതം പേജ് 1024) ഗോവാ ഗവർണ്ണർ ബഹു: ഡോ: PS ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ഈ പുസ്തകം സൂര്യനെക്കുറിച്ചുള്ള ലോകത്തെ ആദ്യത്തെ വലിയ കവിതാ സമാഹാരമായി വിലയിരുത്തിയാണ് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, വിവിധ മേഖലയിൽ കഴിവു തെളിയിച്ചവർക്ക് മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ നല്കുന്ന അവാർഡുകളിൽ ഒന്നായി
സൂര്യനെക്കുറിച്ച് മൂവായിരത്തിലധികം കവിതകളെഴുതി ലോകറെക്കോഡ് അടക്കം ഒട്ടേറെ ദേശീയ അവാർഡുകൾ നേടിയ സൂര്യകവി എന്ന് അറിയപ്പെടുന്ന ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ഡോ: ജയദേവനെ മഹാകവി പി കുഞ്ഞിരാമൻ നായർ പുരസ്ക്കാരത്തിന് തിരഞ്ഞെടുത്തത്.

2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽ വെച്ചു നടക്കുന്ന ട്രസ്റ്റിൻ്റെ വാർഷിക ആഘോഷ പരിപാടിയിൽ നിരവധി കലാസാഹിത്യ പ്രതിഭകളുടെ സാന്നിദ്ധ്യത്തിൽ പുരസ്ക്കാരം സമ്മാനിക്കും.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6