Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2560

പട്ടാളക്കാർ അവഹേളിക്കപ്പെടേണ്ടവരല്ല…(ലേഖനം)

Asnap 2559
ഓരോ ദിനവും പുലരുമ്പോൾ സോഷ്യൽ മീഡിയ ഉൾപ്പെടെ
ഒട്ടു മിക്കവാറും മാധ്യമങ്ങളിൽ മതജാതിദൈവരാഷ്ട്രീയങ്ങളാണ് കൂടുതലും പങ്കുവയ്ക്കപ്പെടുന്നത് .ഇപ്പോൾ മാധ്യമങ്ങൾക്ക് കൃഷി ചെയ്താൽ ഏറ്റവും കൂടുതൽ വിളവുകിട്ടുന്നതും ഈ മേഖലകൾ തന്നെയാണെന്നറിയാം. ഇവരാർക്കും തന്നെ നമ്മുടെ രാജ്യത്തെ രാപകലില്ലാതെ കാത്തു സംരക്ഷിക്കുന്നവർക്കുവേണ്ടി ഒരു വാക്ക് സംസാരിക്കാനില്ല.ഒന്നു മാത്രം ചിന്തിക്കുക.ദിവസത്തിൽ ഒരു നിമിഷമെങ്കിലും നമ്മുടെ രാജ്യത്തിന്റെ കാവൽ ഭടൻമാർക്കുവേണ്ടി നമുക്കൊന്നു പ്രാർത്ഥിക്കാനുള്ള മനസ്സുണ്ടാവണം.
അങ്ങനെ ചെയ്താൽ അതിൽപ്പരം പുണ്യമില്ല മറ്റൊരു പ്രാർത്ഥനയ്ക്കും.

നവമാധ്യമങ്ങൾ കുറേപ്പേർ ചുമ്മാ പൊക്കിക്കൊണ്ടു നടക്കുന്നഒരു റാമീശക്കാരന്റെ വീഡിയോ ഇപ്പോൾ ധാരാളം ഫേസ്ബുക്കിലും യൂറ്റൂബിലും ഓടുന്നുണ്ട്.അതിൽ ചില കാര്യങ്ങൾ കേൾക്കുമ്പോൾ യോജിപ്പുണ്ടെങ്കിൽ മറ്റു പല കാര്യങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്. നിരീശ്വരവാദിയായ അദ്ദേഹത്തിനു മതത്തിലും ജാതിയിലും ഈശ്വരനിലും ഒന്നും വിശ്വാസമില്ല. ഓക്കേ അത് സമ്മതിച്ചു. ഓരോരുത്തരുടെയും താല്പര്യമല്ലെ.. പക്ഷേ..ഇദ്ദേഹത്തിന് ഒരു കാർട്ടൂൺ കഥാപാത്രത്തിന്റെ പേരിൽ മതവും ഉണ്ട്. അതും ഒരു വിശ്വാസമല്ലെ…? ഇദ്ദേഹത്തിന്റെ പേരിനും ഒരു ദൈവീകത തോന്നും അത് മറ്റൊരു സത്യം.അല്ലെങ്കിലും ദൈവത്തെ വിശ്വാസമില്ലാത്തവർക്കും കുറ്റം പറയുന്നവർക്കും കൂടുതലും ദൈവങ്ങളുടെ പേരാണുള്ളതെന്നത് മറ്റൊരു നിയോഗം.

ഇപ്പോൾ ഇതിനെക്കുറിച്ചൊന്നും കൂടുതൽ പറയാൻ ഉദ്ദേശിച്ചതല്ല.
പറഞ്ഞുവന്നത് മുൻപ് പറഞ്ഞ വ്യക്തി ഒരു അഭിമുഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നു. പട്ടാളക്കാർ ശമ്പളം കിട്ടുന്നതുകൊണ്ടല്ലേ ആ ജോലിക്ക് പോകുന്നത് അല്ലാതെ സേവനം താല്പര്യംകൊണ്ടൊന്നും അല്ലെന്ന്.
രാജ്യത്തിനുവേണ്ടി രാപകൽ കഷ്ടപ്പെടുന്ന നമ്മുടെ സൈനികരും ശത്രുക്കളോട് പൊരുതി മരിച്ച ധീരദേശാഭികളുടെ ആത്മാവും അദ്ദേഹത്തോട് പൊറുക്കട്ടെ. കാരണം അമ്മ പത്തു മാസം ചുമന്നാൽ അമ്മയെ ഞാൻ ഇരുപതുമാസം ചുമന്നാൽ കടം വീടുമല്ലോ എന്നു പറയാൻ മടിയില്ലാത്തവരുടെ ലോകത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്.

ജീവൻമരണ പോരാട്ടം നടക്കുന്ന ഒരാളുടെ ജീവൻ ഡോക്ടർമാർ അവരുടെ ചികിത്സയുടെയും പ്രാർത്ഥനയുടെയും ഫലമായി രക്ഷപ്പെടുത്തിയാൾ ഈ മാന്യൻ പറയും ഡോക്ടർമാർക്ക് ശമ്പളം കിട്ടുന്നതുകൊണ്ടാണ്, അല്ലെങ്കിൽ രോഗിയുടെ ബന്ധുക്കൾ ഹോസ്പിറ്റലിൽ പൈസ കൊടുക്കുന്നതുകൊണ്ടാണ് ആളുടെ ജീവൻ രക്ഷിച്ചതെന്ന്. അതല്ലാതെ ഡോക്ടർമാരുടെ ആതുര സേവന തല്പരതയോ സമർപ്പണമനോഭാവമൊ ഒന്നും അല്ലെന്നു പറയും. സത്യത്തിൽ ഇതുപോലെയുള്ള വ്യക്തികളുടെ പ്രസംഗങ്ങളും ആഭിമുഖ വീഡിയോയൊക്കെ കണ്ടിട്ട് ഗംഭീരം, ഭീകരം ഒപ്പമുണ്ടെന്നൊക്കെ പറഞ്ഞുകൊണ്ട് ലൈക്കും കമന്റും കൊടുക്കുന്നവരെയാണ് സമ്മതിക്കേണ്ടത്.

ഓർമ്മവച്ചനാൾ മുതൽ അച്ഛനോടും അമ്മയോടും ഈശ്വരനോടുമൊക്കെയുള്ള ഇഷ്ടവും പ്രാർത്ഥനയുംപോലെ ഏറെ ആദരവോടെ മനസ്സിൽ സ്ഥാനം നൽകിയിട്ടുള്ളവരാണ് എന്റെ
പ്രിയപ്പെട്ട ഗുരുക്കന്മാർ, ആതുരസേവകർ, പട്ടാളക്കാർ തുടങ്ങിയവർ.ജീവിതത്തിൽ എന്നും കടമയും കടപ്പാടും ഏറ്റവും കൂടുതൽ വേണ്ടതും ഇവരോടൊക്കെതന്നെയാണ്.

ഒരാൾ സോഷ്യൽ മീഡിയയിൽ പട്ടാളെക്കാരെ തരംതാഴ്ത്തി പറയുന്നത് കണ്ടപ്പോൾ എന്റെ അഭിപ്രായം പങ്കുവയ് ക്കണമെന്നുതോന്നി. ഒരു പട്ടാളക്കാരൻ തന്റെ ജീവിതംതന്നെ രാജ്യത്തിന് സമർപ്പിച്ചുകൊണ്ടാണ് തന്റെ ചുമതലകൾ ചെയ്യുന്നത്.തന്നിൽ നിഷിപ്തമായ ചുമതലകൾ കർത്തവ്യങ്ങൾ ഭംഗിയായി നിർവഹിച്ച്, സേവനം പൂർത്തിയാക്കി നാട്ടിലെത്തുമ്പോൾ ഏറെ ബഹുമാനം കിട്ടേണ്ട വ്യക്തിക്ക് പലപ്പോഴും തിക്തമായ അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്തിനാണ് ജനങ്ങൾ ഇത്രമേൽ തരം താഴുന്നതെന്നു മനസ്സിലാകുന്നില്ല.സമൂഹത്തെ കുറ്റം പറയുന്നില്ല. സമൂഹമല്ല മാറേണ്ടത് ഇടുങ്ങിയ ചിന്താഗതിക്കാരുടെ മനസ്സാണ് മാറേണ്ടത്.
നമ്മുടെ രാജ്യത്തെ കാത്തു സംരക്ഷിക്കുന്ന ധീര ജാവന്മാർക്ക്
ഒരു ബിഗ് സലൂട്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6