
നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-224 വർഷത്തെ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള “രാജൻ പി ദേവ് സ്മാരക പുരസ്‌കാര”ത്തിന് ശ്രീ. സോമനാഥൻ കുട്ടത്തിനെ തിരഞ്ഞെടുത്തു.
പ്രശസ്ത സിനിമ, നാടകനടനും സംവിധായാകനുമായിരുന്ന അതുല്യ പ്രതിഭ രാജൻപിദേവിന്റെ പേരിൽ നാടക രംഗത്തെ പ്രവർത്തന മികവിന് നൽകുന്ന പുരസ്‌കാരമാണിത്.
ശ്രീ.സോമനാഥൻ കുട്ടത്ത്, കോഴിക്കോട് ജില്ലയിൽ കൂടരഞ്ഞി യിൽ താമസിക്കുന്നു. നാടക രംഗത്തെ സംഭാവനകൾ. റേഡിയോ നാടകം, സ്റ്റേജു നാടകം, തെരുവുനാടകം,
എന്നീ മേഖലകളിൽ രചന സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തകർന്ന ജീവിതം, കറക്കു കമ്പനി, നിങ്ങൾക്കൊക്കെ ശാകുന്തളം മതി, ഇരുട്ടറ, വിവാഹമന്ദിരം, കുഞ്ഞിമൂസ വിവാഹിതനാകുന്നു , അമരഗീതം ,
ചിക്കുൻ ഗുനിയ, സത്യമേവജയതേ , തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്തവയിൽ ചിലതു മാത്രം.
അവാർഡുകൾ.2015-ൽ മഹാത്മാ ഫുലേ 2017- ൽ കാവാലം നാരായണ പണിക്കർ, 2018 -ജെ.സി ഡാനിയേൽ 2019 – റോട്ടറി ഇന്റർനാഷണൽ 2020-21 സംസ്ഥാന അധ്യാപക അവാർഡ്, 2019 – ദേവജ ദ്വൈവാരിക 2023 – ഗിരീഷ് പുത്തഞ്ചേരി – സ്മാരക അവാർഡുകൾ നേടിയിട്ടുണ്ട്.
നാടകരംഗത്തോടൊപ്പം വിൽക്കലാമേള, കവിതാരചന തുടങ്ങിയ മേഖലകളിലും സജീവ സാന്നിധ്യമാണ് ശ്രീ. സോമനാഥൻ കുട്ടത്ത്.
2024-മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന സമ്മേളനത്തിൽ, കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

No Comment.