Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1218

അഗ്നിനക്ഷത്രം. (കവിത)

Asnap 1220ഭാരതമണ്ണിന്റെ മാറിൽ കുരുത്തൊരു
ദേശവികാരത്തിൻ വിത്ത് നീയേ..
കാലത്തെ വെല്ലുന്ന ചാലകശക്തിയും..
ഉള്ളിൽനിറയുന്ന ദേശാഭിമാനവും.

നേരറിയാത്തവർ പോരറിയാത്തവർ
വാരിയിടുന്നൊരു മുള്ളുകൾ കല്ലുകൾ
നീ ചരിച്ചുള്ളൊരു വീഥിയിൽപ്പോലും
കാലം മറന്നൊരു കോമാളികൾ.

കത്തും കരുത്തിന്റെയുത്തരംതേടിഞാനെ-
ത്തുന്നുപിന്നെയും നിന്നില്ലല്ലോ.
നേരറിയുന്നവർ വേരറിയുന്നവർ
പാരിൽമറക്കില്ല നിന്റെ നാമം

കൂരിരുട്ടിൽപ്പോലും കത്തി ജ്വലിക്കുമീ
ഭാരതംനാട്ടിയൊരഗ്നി ജ്യോതി.
കാറ്റത്തുപാറുന്ന മൂവർണ്ണക്കൊടിയുടെ
പിന്നണിപ്പാതയിൽ നീ നടന്നു.

യുവതകൾ പാടുന്ന മുന്നണിപ്പാട്ടിന്റെ
ചേതോവികാരവും നീ തന്നെയും.
ഉള്ളിൽ കിനിയുന്നൊരഗ്നിവികാരങ്ങൾ
ആളിപ്പടർത്തി സഖാവ് നീയും

Asnap 1221

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6