Skip to content

chithrodayamflashnews.com

November 29, 2026 10:01 pm
Asnap 1361

ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കും

ഇൻറർനാഷണല്‍ ബ്രേക്കിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ന് പുനരാരംഭിക്കുകയാണ്. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സിയെ നേരിടും. ജംഷഡ്പൂരിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരു വിജയം കൂടി മതി. അത് ഇന്ന് നേടാനാകും എന്നാകും ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ 18 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുകയാണ്. മറുവശത്ത് ജംഷദ്പൂർ എഫ്സി 20 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. ഇന്ന് വിജയിച്ചാല്‍ ജംഷദ്പൂരിന്റെ പ്ലേ ഒഫ് പ്രതീക്ഷ സജീവമാകും. അതുകൊണ്ട് തന്നെ ഇന്ന് നല്ലൊരു മത്സരം കാണാനാകും.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിക്കുകള്‍ ഒന്നുമില്ല. എങ്കിലും അവർക്ക് ലൂണയുടെ സേവനം ഇന്നും കിട്ടില്ല. ലൂണ പരിശീലനം പുനരാരംഭിച്ചു എങ്കിലും മത്സരം കളിക്കാൻ ഇനിയും സമയമെടുക്കും എന്നാണ് പരിശീലകൻ ഇ വാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം തല്‍സമയം ജിയോ സിനിമയിലും സ്പോർട്സ് 18 ലും സൂര്യ മൂവീസിലും കാണാനാകും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6