Skip to content

chithrodayamflashnews.com

November 28, 2026 6:07 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബോളിവുഡിന്റെ ക്രൂവിനെ മറികടന്നു, ഇന്ത്യയില്‍ ടിക്കറ്റ് വില്‍പനയില്‍ ആടുജീവിതത്തിന് മുന്നില്‍ ആ ചിത്രം മാത്രം

പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമയ്‍ക്ക് മികച്ച അഭിപ്രായമാണ് രാജ്യമെങ്ങും ലഭിക്കുന്നത്. കേരളത്തിനു പുറത്തും മികച്ച പ്രതികരണമുള്ളത് കളക്ഷനിലും പ്രതിഫലിക്കുന്നു. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി പൃഥ്വിരാജ് നായകനായ ആടുജീവിതം മാറിയേക്കും. ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വില്‍പനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നുമാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്

ടിക്കറ്റ് വില്‍പനയില്‍ ബുക്ക് മൈ ഷോയില്‍ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. ഞായറാഴ്‍ചത്തെ 24 മണിക്കൂറിലെ ആകെ ടിക്കറ്റ് വില്‍പനയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാമതാണ്. ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ 106000 ടിക്കറ്റുകളാണ് വിറ്റത്. ഗോഡ്‍സില്ല x കോംഗ 107000 ടിക്കറ്റുകള്‍ ആകെ വിറ്റപ്പോള്‍ ബുക്ക് മൈ ഷോയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തെത്തി.

ബോളിവുഡില്‍ നിന്നുള്ള ക്രൂവിനെയാണ് ടിക്കറ്റ് വില്‍പനയില്‍ പൃഥ്വിരാജിന്റെ ആടുജീവിതം മറികടന്നത്. മൂന്നാം സ്ഥാനത്തുള്ള ക്രൂവിന്റെ 83000 ടിക്കറ്റുകളാണ് വിറ്റത്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആഗോളതലത്തില്‍ ആകെ 100 കോടി രൂപയിലധികം നേടിയിരുന്നു. ബോളിവുഡിനെയും ഞെട്ടിച്ചാണ് പൃഥ്വിരാജിന്റെ ആടുജീവിതം ടിക്കറ്റ് വില്‍പനയിലും കുതിച്ചത് എന്ന് മലയാള സിനിമയ്‍ക്കും അഭിമാനമായ ഒന്നാണ്.

ആടുജീവിതം ആഗോളതലത്തില്‍ ആകെ 115 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമടക്കമുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ കുതിപ്പ്. ആടുജീവിതത്തിന്റെ ബജറ്റും ഏകദേശം 82 കോടി രൂപയായിരുന്നു. ഇത്രയും ബജറ്റിലെത്തിയ ഒരു ചിത്രം കളക്ഷനിലും വമ്പൻ നേട്ടമുണ്ടാക്കി ആഗോളതലത്തില്‍ മുന്നേറുമ്പോള്‍ സംവിധായകൻ ബ്ലസിയെ നിരവധിയാള്‍ക്കാരാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6