Skip to content

chithrodayamflashnews.com

November 28, 2026 5:54 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കണികണ്ടുണരു

കണിവെള്ളരിയിരുന്നു ചിരിക്കെ
കണിവയ്ക്കാനോട്ടുരുളിയുമുണ്ട്
കൊന്നപ്പൂവങ്ങ് പൂത്തുതിമർത്തും
കണികണ്ടുണരു വിഷുവിൻപുലരി.

അരിയും നെല്ലും കണ്ണുകൾ ചിമ്മി
അരമുറിത്തേങ്ങയിലെണ്ണ പകരെ
അഴകേറിടും ചക്ക മാങ്ങ കദളിയും
അരികത്തായ് ഗ്രന്ഥവും വയ്ക്കാം.

വസ്ത്രം കാണും സ്വർണ്ണം കാണും
വാൽക്കണ്ണാടിക്കരികെ കൺമഷി
വരദക്ഷിണയുണ്ട് വെറ്റിലപാക്കിൽ
വിടരും ദീപം പകരും നിലവിളക്കിൽ.

വെള്ളോട്ടുകിണ്ടിയിൽ ജലം നിറച്ചും
വെള്ളിച്ചെപ്പിനുള്ളിൽ കുങ്കുമംവച്ചും
വേണുവൂതും പീലികൃഷ്ണനെ വച്ചും
വിഷുക്കണി കാണനീ മേടപ്പുലരിയും.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

Asnap 1221

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6