
ഇടതുപക്ഷസർക്കാരിന്റെ മുൻ ആരോഗ്യമന്ത്രി ആയിരുന്ന കെ.കെ ഷൈലജെ ടീച്ചർ തന്റെ പ്രവർത്തന മേഖലകളിൽ വളരെയധികം ഭരണനൈപുണ്യം തെളിയ്ച്ചൊരു പ്രതിഭ തന്നെയാണ് എന്നു പറയാം. ഇക്കാര്യത്തിൽ അന്ന് ഭരണപക്ഷത്തിനുമാത്രമല്ല, പ്രതിപക്ഷ കഷികൾക്കു പോലും സംശയം ഉണ്ടായിരുന്നില്ല. കാരണം നിപ്പ വൈറസിന്റെ കാലത്തും, കോവിഡ് കാലത്തും നമ്മുടെ ആരോഗ്യമേഖലയിൽ വളരെയധികം പ്രതിസന്ധികൾ ഉണ്ടായെങ്കിലും അതിനെയൊക്കെ വളരെ പ്രായോഗികമായിതന്നെ നേരിടുവാനും കൂടുതൽ മരണ ദുരന്തങ്ങൾ ഉണ്ടാകാതെ നിപ്പയെയും കോവിഡിനേയും പിടിച്ചു കെട്ടുവാനും ഷൈലജ ടീച്ചർ നേതൃത്വം കൊടുത്ത നമ്മുടെ ആരോഗ്യമേഖലയ്ക്ക് അന്ന് കഴിഞ്ഞിട്ടുണ്ട്. അക്കാലത്ത് കോവിഡ്, രൂക്ഷമായ പ്രതിസന്ധികൾ പല സ്റ്റേറ്റുകളിലും സൃഷ്ടിച്ചപ്പോൾ അവയ്ക്ക് കീഴടങ്ങാതെ നിനർന്നു നിന്ന ടീച്ചറെയും ടീച്ചറുടെ ആരോഗ്യരംഗത്തെ ക്രിയാത്മകമായ പ്രവർത്തനങ്ങളെയും
ലോകരാജ്യങ്ങൾ വളരെയധികം പ്രശംസിക്കുന്നതും നമ്മൾ കണ്ടതാണ്.
എന്നാൽ പതിനെട്ടാമത് ലോകസഭയ്ക്കുവേണ്ടി ഇന്ന് വടകരയിൽ ഷൈലജ ടീച്ചർ ഇടതുപക്ഷ സ്ഥാനാർഥി ആയപ്പോൾ എതിർ സ്ഥാനാർഥികൾക്കും എതിർപാർട്ടികൾക്കും ടീച്ചറെപ്പറ്റി എന്തെങ്കിലും കുറ്റമോ കുറവോ നേരെപറയുവാനില്ല, ഈ സാഹചര്യത്തിൽ അതിനവർ ഫേക്ക് പോസ്റ്ററുകളും ഫേക്ക് ന്യൂസുകളും മോർഫ് ചെയ്തെടുത്ത ചിത്രംങ്ങൾ വരെ തിരഞ്ഞെടുത്തു. കൂടാതെ ഒരമ്മയുടെ പ്രായമുള്ള ആ സ്ത്രീയെ അശ്ളീലമായ കള്ളപ്രചരണങ്ങൾ വരെ നടത്തി അവർ തളർത്തുവാൻ നോക്കി.
സാമൂഹിക രാഷ്ട്രീയത്തിൽ സാമാന്യമര്യാദകളോ സാമൂഹിക മൂല്യങ്ങളോ എന്തെന്നറിയാത്ത കോമാളികൾ കടന്നു കൂടി ആ മേഖലയെയും താറുമാറാക്കി കളയുന്നതാണ് നമ്മൾ കുറേക്കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയൊരു ഉദാഹരണമാണ് വടകരയിൽ ഷൈലജ ടീച്ചറിന്റെ എതിരാളികൾ കാണിച്ചു കൂട്ടുന്നത്. എന്നാൽ ഇത്തരം ലോട്ട് ലൊടുക്ക് വിദ്യകൾ കാണിച്ചുകൊണ്ട് ഇക്കാലത്ത് മലയാളക്കരയിൽ ജെയിക്കുവാൻ കഴിയില്ലന്നത് രാഷ്ട്രീയ നപുംസകങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.മാത്രമല്ല തീയിൽ കുരുത്തൊരു പെൺകരുത്താണ് ഷൈലജ ടീച്ചർ എന്ന മലയാളത്തിന്റെ ടീച്ചറമ്മ. വടകരയിൽ ടീച്ചർ ജയിക്കുമെന്ന് നിസംശയം പറയാം,ആ കരുത്തും പ്രവർത്തനമികവും രാജ്യത്തിന് ആവശ്യമാണ്. ആ വ്യക്തിപ്രവാഹത്തിനു മുൻപിൽ രാഷ്ട്രീയ കൃമി കീടങ്ങൾക്ക് പിടിച്ചു നിൽക്കുവാൻ കഴിയില്ല,വാടിക്കരിഞ്ഞു തന്നെ പോകും.
നിങ്ങൾ തളർത്തുംതോറും വളർന്നു വരുന്നതാണ് ഷൈലജ ടീച്ചർ എന്ന ആ നല്ല കമ്മ്യൂണിസ്റ്റ് വ്യക്തിത്വം. ടീച്ചറിന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ എല്ലാത്തിനും ഇവിടെത്തെ ജനങ്ങൾ തന്നെ മറുപടി പറയും.

No Comment.