Skip to content

chithrodayamflashnews.com

November 29, 2026 6:27 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

സത്യവും മിഥ്യയും

ഗിരിജൻ ആചാരി തോന്നാല്ലൂർ

സത്യവും മിഥ്യയും
ഒരു നാണയത്തിന്നിരുവശംപോൽ…
സത്യം വിജയത്തെ തേടുമ്പോൾ
മിഥ്യ വെറും സങ്കല്പങ്ങൾകൊണ്ടുഗോപുരം കെട്ടുന്നു….
സത്യത്തെ പുകമറകൊണ്ടുമൂടി
വെളുക്കെ ചിരിക്കുന്നു
അസത്യമാം കാലഭൈരവൻ….
നീതിബോധത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കും
കള്ളകമ്മട്ടങ്ങൾക്ക്
വിടുവായിത്തം പറഞ്ഞ്
വിജയം നേടാനും മടിയില്ല…
ഒടുവിൽ സത്യത്തെ കുഴിച്ചുമൂടാൻ
അഭിനവ സത്യവാന്മാർ
അണിനിറക്കുമ്പോഴും
ഒരു പുഞ്ചിരിയോടെ തോൽവിയേറ്റുവാങ്ങുമ്പോൾ
സത്യം മുന്നിലായ്തന്നെയുണ്ട്.
എവിടെയും ഭൂരിപക്ഷത്തിനാണല്ലോ മൂല്യം…
തെങ്ങേൽ കിടക്കുന്നതു തേങ്ങയാണെന്ന്
സത്യം പറയുന്നവന്റെ നാവാടപ്പിക്കാൻ
വന്നെത്തും പണ്ഡിത ശിരോമണികൾ
പിണിയാളുകളെക്കൂട്ടി…
അവരൊന്നിച്ചുചൊല്ലുന്നു….
“ഹേ… പമ്പരവിഡ്ഢി അതു തേങ്ങായല്ല…
മാങ്ങാ…”
“അതെയതേ…മാങ്ങാ…
ഉള്ളകം നിറയെ വെള്ളമുള്ള മാങ്ങാ…”
“പഴമക്കാർ പൊട്ടൻമാർ
തേങ്ങയെന്നു വിളിച്ചു…
കഷ്ടം…”
സത്യവും മിഥ്യയും തുലാസിൽ
ഇരുതട്ടിൽ ആടുമ്പോൾ….
അറിയാതെ ഞാനും ചൊല്ലി…
അതെയതെ സത്യം…
ഇത് തേങ്ങയല്ല…
മാങ്ങയല്ല…
തേങ്ങാമാങ്ങാ….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6