
തനിയെ വറ്റി വരണ്ട ധരണിയിൽ
താഴ്ന്നിറങ്ങുന്ന കൈകോട്ടിനാൽ
തിമിരം മറച്ചിടും മിഴി തേടിയതിൽ
തണ്ണീർക്കണമുണ്ടോ ദാഹമകറ്റാൻ?
തൊട്ടുനക്കാനിറ്റു ജലമില്ലയിച്ചൂടിൽ
തൊണ്ട വരണ്ടു ദാഹവുമേറെ, കല്ലു
തകർത്തു പാറമേട്ടിലും, കനിവറ്റത്
തുണ്ടംതുണ്ടം പൊട്ടിച്ചു വാണിജ്യവും.
തുടിപ്പില്ല ഭൂമിതൻ മരവിപ്പിന്നാരാണ്
തുരങ്കം തീർത്തവർ, പച്ചപ്പിലെല്ലാം
തുഷിരമിട്ടവർ, നദിപുഴസമുദ്രത്തിൻ
താളം തെറ്റിച്ചവരിന്നത്തെ മാനവരോ?
തെയ്യംകെട്ടിയലറി ദേവകോപത്തിൻ
തിട്ടാരമേറ്റുവാങ്ങിയോർ ചൂഷണമത്
തിന്മയെ വാഴ്ത്തുവോർ വിസ്മരിച്ചു
തന്മയീഭാവമാം ഭൂമിതൻ മനോഹരത.
തീഷ്ണമാണ് വസുന്ധരതൻ പ്രതീകം
തുറയുറഞ്ഞുതുള്ളും പ്രതികാരതയും
താളം തെറ്റിക്കും മനുഷ്യജീവനമിവിടെ
താദാത്മരാകാനെത്ര തപസ്സു വേണം?
രചന: –
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867242601

No Comment.