
കാലിൽ കൊലുസിന്റെ കൊഞ്ചലുമായവൾ,
കാതങ്ങളൊഴുകിയീ കുളിരുമായ്..
കാലുഷ്യമേൽക്കാത്ത കന്യകപ്പെൺകൊടി,
കാരുണ്യക്കനിവല്ലോ ഭൂവിനെന്നും
നിന്നിലലിയുവാനെത്ര ഞാൻ മോഹിച്ചു
വനതാരുണ്യമേ ഞാൻ പുല്കിനിന്നൂ
പൊട്ടിച്ചിരിച്ചുനീയടവിയിലൊഴുകുമ്പോൾ
കുളിരോർമ്മ ചൂടിയെൻ ഹൃദയപുട
ങ്ങളിൽ
മിഴികൾക്ക് തണുവേകും വിണ്ണിന്റ സൗഭാഗ്യം
മണ്ണിലീയുറവകൾ നീർച്ചാലുകൾ
പൈദാഹമാറ്റുവാൻ ജീവജാലങ്ങൾക്ക്
പ്രകൃതിതൻ സ്നേഹമായി നീയൊഴുകി…
വന്യമാം കാനത്തിലമൃതമായ് നീയൊഴുകി
കാടിന്റെ മുഗ്ദമാം രാഗമായി..
കളകളം പാടുമീ രാഗതാളങ്ങളാൽ
പ്രകൃതിതൻ കവിതയായ് നീയൊഴുകി..
എം.തങ്കച്ചൻ ജോസഫ്
1-5-2024

No Comment.