Skip to content

chithrodayamflashnews.com

November 29, 2026 6:26 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

അടയാളങ്ങൾ

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

ജീവിതത്തിൽ തിരിച്ചറിയാൻ വൈകിയ
സ്നേഹത്തിന്റെ
അടയാളങ്ങളാൽ
മണ്ണിൽ പകർത്തുന്ന
നനുത്ത ചിത്രങ്ങൾക്ക്‌ നിന്റെ രൂപമുണ്ടായിരുന്നു….
വേദനകളിൽ നീ പകർന്ന ആശ്വാസങ്ങളുടെ തിരിവെളിച്ചും
ഉള്ളിൽ മങ്ങാതെ ഇപ്പോഴും തെളിഞ്ഞുനില്കുന്നുണ്ട്,
ഒറ്റപ്പെട്ടുപോയവന് നീയേകിയ സ്നേഹത്തിന്റെ ബാക്കിപത്രമായ്….
തിരിച്ചറിവിന്റെ ലോകത്ത്
കാലം തിരുശേഷിപ്പാക്കിവച്ചത്
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ മാത്രം….

അടുപ്പങ്ങളേക്കാളേറെ അകലങ്ങൾക്കൊണ്ട്
അടുപ്പത്തിന്റെ നോവെന്നിൽ പകർത്തിയവൾ…
പകരംവയ്ക്കുവാനാവാത്ത സ്നേഹത്തിന്റെ
നേർത്ത കണികകൾ
നിന്റെ ചുണ്ടിൽ നനുത്ത പുഞ്ചിരിയായ്
വിരിയുന്നുണ്ടായിരുന്നു.
വിധിപകർപ്പുകളിൽ
വെട്ടിയും തിരുത്തിയും
ശരിയുടെ ഗുണിതങ്ങളാൽ ചേർത്തുവയ്ക്കുമ്പോഴും
കടപ്പാടുകളുടെയും കർത്തവ്യങ്ങളുടെയും
കാണാക്കുരുക്കുകൾ
ഒളിഞ്ഞും തെളിഞ്ഞും
പരിഹാസശരങ്ങളെയ്യുന്നുണ്ടായിരുന്നു,
എനിക്കും നിനക്കുമിടയിലെ കനലാട്ടങ്ങൾക്ക് അകമ്പടിയാവാൻ…

എങ്കിലും തോൽവിയില്ലാത്ത ജന്മാന്തരങ്ങളുടെ ഭാവപ്പകർച്ചയിൽ
നിന്നെയും എന്നെയും ചേർത്തുവച്ച
നിയതിയുടെ കണക്കെടുപ്പ്…
ചതുരംഗക്കളിയിലെ കരുക്കൾപോലെ,
നമ്മളെ ഇവിടെയും ഒരുമിപ്പിച്ചു.
പുതിയ കളിയാട്ടത്തിന്റെ
നിറച്ചാർത്തു പകരാൻ..
പകർന്നാട്ടങ്ങളുടെ വെളിപാടുതറയിൽ
വീണ്ടും
അരിപ്പൊടിക്കോലമെഴു താൻ…
മറ്റൊരു അടയാളപ്പെടുത്തലേകാൻ…..

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6