Skip to content

chithrodayamflashnews.com

November 28, 2026 4:31 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തെലുങ്ക് മാധ്യമ മുതലാളി രാമോജി റാവു അന്തരിച്ചു

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റിസ്ഥാപകനും ഈനാട് മാധ്യമ സ്ഥാപനങ്ങളുടെ എംഡിയുമായ രാമോജി റാവു (87) അന്തരിച്ചു.

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരൺ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.

തെലുങ്ക് മാധ്യമ മുതലാളി രാമോജി റാവുവിനെതിരെ രൂക്ഷമായ പ്രതികരണങ്ങൾ നടത്തിയിരുന്ന ജഗൻമോഹൻ സർക്കാരിൻ്റെഭരണത്തിലെ ദുർഭരണവും അഴിമതിയും തുറന്നുകാട്ടി ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡു വിനെ വമ്പൻ ഭൂരിപക്ഷം നേടുന്നതിന് ഈനാട് മാധ്യമങ്ങൾ മുഖ്യ പങ്ക് വഹിച്ചിരുന്നു.

ടിഡിപി സ്ഥാപകൻ എൻ ടി രാമറാവുവിനെ പിന്നിൽ നിന്ന് കുത്തിയിറക്കി നായിഡുവിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നിലെ യഥാർത്ഥ വില്ലൻ രാമോജി റാവുവാണെന്നും മുമ്പ് ശ്രുതി പരന്നിരുന്നു.
റാമോജിയുടെ സ്ഥാപനങ്ങൾക്ക് ഭീഷണിയായ എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് നായിഡുവും മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വഴിവിട്ട് സഹായിച്ചിരുന്നു.

നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം അനധികൃതമായി വകമാറ്റുന്നതിൽ രാമോജി റാവു നടത്തുന്ന മാർഗദർശി ചിട്ടിഫണ്ട്സിന് പങ്കുണ്ടെന്ന് സിഐഡി അന്വേഷണത്തിൽ തെളിഞ്ഞു.
“താൻ ജനാധിപത്യത്തിന് മുകളിലാണെന്ന് രാമോജി റാവു ധരിച്ചു, എല്ലാ നിയമങ്ങളും ലംഘിച്ച് തൻ്റെ ഇഷ്ടപ്രകാരം ചിട്ടി ഫണ്ട് സ്ഥാപനം നടത്തി കോടികൾ കൈക്കലാക്കി. സിഐഡി സത്യം തുറന്നുകാട്ടിയപ്പോൾ, കിടപ്പിലായ രോഗിയായി അഭിനയിച്ച് രാമോജിറാവു രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് ആരോപണം നേരിടേണ്ടി വന്നു.
മാർഗദർശി ചിട്ടി ഫണ്ട് കേസിൽ രാമോജിയും മരുമകൾ ചെറുകുരി ശൈലജയും പ്രതികളാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6