Skip to content

chithrodayamflashnews.com

November 28, 2026 4:31 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സത്യജിത് റേ ഫിലിം സൊസൈറ്റി പുരസ്കാരങ്ങൾ ഇന്ന് സമ്മാനിക്കുന്നു

തിരുവനന്തപുരം:സത്യജിത് റേ ഫിലിം സൊസൈറ്റി നൽകുന്ന സത്യജിത് റേ പുരസ്കാരവും, സത്യജിത് റേ ഗോൾഡൻ ആർക്ക് ഫിലിം അവാർഡുകളും, സാഹിത്യ പുരസ്കാരങ്ങളും, ഇന്ന് വൈകുന്നേരം 4 മണിക്ക് സമ്മാനിക്കും.

കേരള നിയമസഭ സ്പീക്കർഎ.എൻ. ഷംസീർ ഉത്ഘാടനവും പുരസ്കാരദാനവും നിർവഹിക്കുന്നചടങ്ങിൽസത്യജിത് റേ പുരസ്കാരം പ്രസിദ്ധ സിനിമതാരം ശ്രീമതി ഷീലയ്ക്കും സത്യജിത് റേ സാഹിത്യ പുരസ്കാരം പ്രഭാവർമ്മയ്ക്കും സമർപ്പിക്കും.

തിരുവനന്തപുരം എ.കെ.ജി. സ്മാരക ഹാളിൽ നടക്കുന്ന വർണശബളമായ ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക കലാ മേഖലകളിലെ പ്രമുഖർ സാക്ഷ്യം വഹിക്കുന്നു. തദവസരത്തിൽ കലാരംഗത്തെയും വിവിധ മേഖലകളിലെയും പ്രതിഭാശാലികളെയും ആദരിക്കുന്നു.

ടെലിവിഷൻ അവാർഡ്, സംഗീത ആൽബം, ചലച്ചിത്ര ഗ്രന്ഥങ്ങൾ, ഡോക്യുമെന്ററി & ഷോർട്ട് ഫിലിം എന്നീ മേഖലകളിലെ വിജയികൾക്ക് അവാർഡുകളും വിതരണം ചെയ്യുന്നു.

വൈകിട്ട് 3 മണി മുതൽ ഷീല അനശ്വരമാക്കിയ സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കിയ ‘ഷീലാമൃതം’ ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടി ചലച്ചിത്ര പിന്നണി ഗായകർ അവതരിപ്പിക്കുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6