നെയ്യാറ്റിൻകര :മൂന്നംഗകുടുംബംജീവനൊടുക്കിയ സംഭവത്തിന് പിന്നിൽ മൈക്രോഫിനാൻസുകാരുടെ ഭീഷണി.മരിച്ച സ്മിത ഇതേക്കുറിച്ച് രണ്ട് മാസം മുൻപാണ് പോലീസിൽ പരാതി നൽകിയത്.കൂട്ടപ്പന മഹാദേവർക്ഷേത്രത്തിന് സമീപം അറപ്പുരവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന മണിലാൽ(52), ഭാര്യ സ്മിത(45), മകൻ അഭിലാൽ(22)എന്നിവരാണ് ഞായറാഴ്ച രാത്രി പത്തരയോടെജീവനൊടുക്കിയത്.
മൂവരുടെയുംമൃതദേഹങ്ങൾമെഡിക്കൽകോളേജിലെപരിശോധനയ്ക്കുശേഷംശാന്തികവാടത്തിൽസംസ്‌കരിച്ചു. ഡ്രൈവറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമാണ് തിരുമല സ്വദേശിയായ മണിലാൽ. ഭാര്യ സ്മിത പനച്ചമൂട് സ്വദേശിയാണ്. മണിലാലിന് റിയൽ എസ്റ്റേറ്റ് ബിസിനസിൽ കടബാധ്യതയുണ്ടായി.
സ്മിത മകന്റെ പഠനാവശ്യത്തിനായി അമരവിളയിലെ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്തിരുന്നു. ഈ തുക യഥാസമയം അടയ്ക്കാൻകഴിഞ്ഞിരുന്നില്ല. സ്ഥാപനത്തിലെജീവനക്കാരൻതാൻജോലിചെയ്യുന്നആലുംമൂട്ടിലെതുണിക്കടയിലെത്തിനിരന്തരംഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് മാർച്ച് മാസത്തിൽ സ്മിത നെയ്യാറ്റിൻകര ഡിവൈ.എസ്.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നത്. സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്ന് സ്മിത എഴുതിയ ആത്മഹത്യാകുറിപ്പിലുമുണ്ട്.
ആത്മഹത്യ ചെയ്യാൻ പോകുന്നതായി വാർഡ് കൗൺസിലറായ കൂട്ടപ്പന മഹേഷിനെയും അറിയിച്ചതിനെ തുടർന്ന് ഇദ്ദേഹം ഇവരുടെ വീട്ടിലെത്തുമ്പോൾ പുറത്ത് മണിലാൽ കുപ്പിയിൽ കരുതിയ ദ്രാവകം കുടിക്കാൻ ശ്രമിക്കുകയായിരുന്നു.ഇത് തട്ടിക്കളഞ്ഞശേഷം കൂട്ടപ്പന മഹേഷ് വീടിനകത്ത് കയറിനോക്കുമ്പോഴാണ് സ്മിതയെയും മകൻ അഭിലാലിനെയും അവശനിലയിൽ കണ്ടത്. ഇതിനിടെ മണിലാലും വിഷം കഴിച്ച് ബോധരഹിതനായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചു.
No Comment.