ടി 20 ലോകകപ്പില്‍ കരുത്തരായ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. 21 റണ്‍സിനാണ് അഫ്ഗാന് മുന്‍ ചാമ്പ്യന്മാരായ ഓസീസിനെ പരാജയപ്പെടുത്തിയത്.
അഫ്ഗാനിസ്ഥാന് മുന്നോട്ടുവെച്ച 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 127 റണ്‍സിന് എല്ലാവരും പുറത്തായി.
ഓസീസിന് വേണ്ടി പൊരുതിയ മാക്സ്വെല് 59 റണ്‍സെടുത്ത് പുറത്തായി. 12 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ്, 11 റണ്‍സെടുത്ത സ്റ്റോയ്നിക് എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഓസീസ് ബാറ്റര്‍മാര്‍.
നാലു വിക്കറ്റെടുത്ത ഗുല്‍ബാദിന്‍ നയീബും മൂന്നു വിക്കറ്റെടുത്ത നവീന്‍ ഉള് ഹഖുമാണ് ഓസീസിനെ തകര്‍ത്തത്.
No Comment.