
ചെറുകഥ
തിരക്കുള്ള ഒരു നഗരം നഗരത്തിന്റെ ഒരു വീഥിയിൽ തിരക്കിനിടയിൽ ആ മനുഷ്യനെ കണ്ടില്ലേ ആ വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ.
തലമുടി അങ്ങിനെ അലസമായി ചീകി വെച്ചിരിക്കുന്നു കയ്യിൽ ഒരു സഞ്ചിയും അതിൽ നിറച്ചു വച്ചിരിക്കുന്ന പേപ്പറുകൾ അതിൽ ഒരുപാട് രേഖകൾ ഉണ്ട് ഒരുപാട് സർട്ടിഫിക്കലുണ്ട് ആ നടപ്പ് കണ്ടില്ലേ ജീവിതത്തിൽ പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ട മനുഷ്യന്റെ ഒരു അവസ്ഥ
അയാളുടെ പേര് വിനയൻ.
വിനയൻ അല്പം ഒന്ന് ധൃതി പിടിച്ചാ നടക്കുന്നത് ദൂരെ ഇങ്ങോട്ടോ പോകുന്നു വെയിലിന്റെ ചൂട് അയാൾക്ക് താങ്ങുന്നില്ല മുഖമെല്ലാം വിളറിയിരിക്കുന്നു അല്പം വെള്ളം കിട്ടുകയാണെങ്കിൽ കുടിക്കാമല്ലോ എന്ന് അയാളുടെ മനസ്സ് പറഞ്ഞു വാഹനങ്ങളുടെ തിരക്ക് കാരണം എങ്ങോട്ടും തിരിയാൻ വയ്യ പെട്ടെന്ന് ഒരു ഓട്ടോറിക്ഷക്കാരൻ വിനയന്റെ മുന്നിലേക്ക് എടുത്തു വിനയൻ പേടിച്ച് തെന്നിമാറി
ഓട്ടോറിക്ഷക്കാരൻ
പുറത്തേക്ക് തലയിട്ട് കൊണ്ട് പറഞ്ഞു
എവിടേക്ക് നോക്കീട്ടാടാ ** നടക്കുന്നത്
വിനയൻ പേടിയോടെ അയാളെ നോക്കി നിന്നു എല്ലാം ഒരു സ്വപ്നം പോലെ കണ്ടു പിന്നെയും നടത്തം തുടങ്ങി അപ്പോഴെല്ലാം തൊണ്ട മരളുന്നുണ്ടായിരുന്നു അല്പം വെള്ളം കുടിക്കാൻ
കുറച്ചു ദൂരമേ ഉള്ളൂ റെയിൽവേ സ്റ്റേഷനിൽ എത്തണം അയാൾ അത്ഭുത നടന്നപ്പോൾ ട്രെയിനുകളുടെ ശബ്ദം കേട്ടു അപ്പോൾ അയാൾക്ക് മനസ്സിലായി റെയിൽവേ സ്റ്റേഷൻ അടുത്തിരിക്കുന്നു വിനയൻ ആ പച്ച മര തണലിലൂടെ ദൂരേക്ക് നോക്കി റെയിൽവേ സ്റ്റേഷന്റെ മുന്നിൽ ടാക്സി ഓട്ടോറിക്ഷകൾ നിരനിരയായി കിടക്കുന്നു പിന്നെ അതിനു മുന്നിലൂടെ റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു ടിക്കറ്റ് കൗണ്ടറിൽ പോയി കോഴിക്കോട്ടേക്ക് എപ്പോഴാ ട്രെയിൻ ഉള്ളത്
കൗണ്ടറിൽ ഇരുന്ന് ഉദ്യോഗസ്ഥൻ
ഇതാ 10 മിനിറ്റിനുള്ളിൽ കോഴിക്കോട്ടേക്ക് ഉള്ള ഒരു ട്രെയിൻ വരും
വിനയം പറഞ്ഞു
എന്നാൽ എനിക്ക് ഒരു ടിക്കറ്റ് തരുവോ കോഴിക്കോട്ടേക്ക്
ടിക്കറ്റ് എടുത്തുകൊണ്ട് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് അയാൾ നടന്നു അവിടെ വെള്ളം കുടിക്കുവാൻ ഉള്ള ഒരു പൈപ്പ് കണ്ടു വിനയൻ അവിടേക്ക് നടന്നു ദാഹം തീരുന്നതുവരെ വെള്ളം കുടിച്ചു ചെറിയൊരു ആശ്വാസം കിട്ടിയത് പോലെ തോന്നി ആയിരിപ്പിടത്തിൽ കുറച്ചുനേരം ഇരിക്കാം ഇന്ന് കരുതി അങ്ങോട്ട് നടന്നു ചിന്തകളിൽ നാട്ടിലെയും വീട്ടിലെയും കാര്യങ്ങൾ ഓർമ്മ വന്നു ഞാൻ ഇല്ലാതെ അച്ഛനും അമ്മയും തനിച്ചു വീട്ടിൽ അയാളുടെ കണ്ണുകൾ നിറഞ്ഞ
അവരുടെ അടുത്തുള്ളപ്പോൾ അവരെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് അവർക്ക് ഞാൻ വെറുക്കപ്പെട്ടവൻ ആയിരുന്നു
ഇപ്പോൾ എനിക്ക് മനസ്സിലായി എന്റെ തെറ്റുകൾ അവരോട് ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു അച്ഛനും അമ്മയും അടുത്തുണ്ടാകുമ്പോൾ നമുക്ക് അവരെ വിലയുണ്ടാവില്ല ഒരുനാൾ അവരിൽ നിന്നും നമ്മൾക്ക് അകന്നു ജീവിക്കേണ്ട അവസ്ഥ വന്നാൽ നമ്മൾ തിരിച്ചറിയും സ്നേഹത്തിന്റെ വില.
തിരിച്ചു വരുമ്പോൾ നല്ലൊരു മനുഷ്യനാകണം അങ്ങനെ ഒരുപാട് സ്വപ്നങ്ങൾ കണ്ടു ഒരുപാട് പ്രതീക്ഷയോടെ അയാൾ കോഴിക്കോട്ടേക്ക് ട്രെയിൻ കയറി
ട്രെയിനിൽ നല്ല തിരക്കാണ് യാത്രക്കാരുടെ ബഹളം
അപ്പോൾ വിനയൻ അവളെ ശ്രദ്ധിച്ചു എവിടെയോ കണ്ടു പരിചയം ഉള്ള മുഖം.
വിനയൻ
അവളെ നോക്കി പുഞ്ചിരിച്ചു
പക്ഷേ അവൾ അയാളെ ഒന്നു നോക്കുക മാത്രം ചെയ്തു അവളുടെ മനസ്സിൽ എന്തൊക്കെയോ വിനയന തോന്നി യാത്രയ്ക്കിടയിൽ വിനയൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ട്രെയിൻ യാത്ര തുടർന്നു ഇപ്പോൾ ട്രെയിൻ സഞ്ചരിക്കുന്നത് ഒരു പാലത്തിലൂടെയാണ് അപ്പോഴാണ് അവൾ ട്രെയിനിന്റെ വാതിൽക്കലേക്ക് നടന്നു നീങ്ങുന്നത് വിനയം കണ്ടത് പെട്ടെന്ന് തന്നെ വിനയൻ അങ്ങോട്ട് ചെന്നു അവൾ ട്രെയിനിൽ നിന്നും താഴോട്ട് ചാടാൻ ശ്രമിക്കുന്നു.
വിനയൻ അവളെ ബലമായി പിടിച്ചു മാറ്റി പക്ഷേ അവൾ കുതറി മാറുന്നതിനിടയിൽ വിനയന്റെ കാൽ തെറ്റി താഴോട്ട് വീഴുന്നു അയാളുടെ ശരീരം ചിന്നഭിന്നമായി പുഴയിലേക്ക് ചിതറി അപ്പോഴേക്കും യാത്രക്കാർ അവളെ സുരക്ഷിതമായ പിടിച്ചുമാറ്റി നിർത്തി പെട്ടെന്ന് തന്നെ റെയിൽവേ പോലീസിനെ വിവരം അറിയിച്ചു അടുത്ത സ്റ്റേഷനിൽ അവൾ ഉറങ്ങി പോലീസുകാർ അവളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാൻ വേണ്ടി സ്റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടുപോയി….

No Comment.