ടി 20 ലോകകപ്പ് ക്രിക്കറ്റിൽ ജൂൺ 29 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക യുമായി ഫൈനൽ കളിക്കും.വ്യാഴാഴ്ച പ്രൊവിഡൻസിലെ ഗയാന നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ 68റണ്ണിന് പരാജയപ്പെടുത്തി.
ഇന്ത്യയ്‌ക്കെതിരെ 172 റൺസ് പിന്തുടർന്ന ഇംഗ്ലണ്ടിനെ 16.4 ഓവറിൽ 103 റൺസിന് ഓൾ ഔട്ട് ചെയ്യുകയും 68 റൺസിന് വിജയിക്കുകയും ചെയ്തു.
ജൂൺ 29ന് ബാർബഡോസിൽ ദക്ഷിണാഫ്രിക്കയുമായി ഇന്ത്യ ഫൈനൽ കളിക്കും.
ഇംഗ്ലണ്ടിനായി ജോസ് ബട്ട്‌ലർ (23), ഹാരി ബ്രൂക്ക് (25), ജോഫ്ര ആർച്ചർ (21) എന്നിവർക്ക് മാത്രമാണ് പൊരുതിയത്.
ഇന്ത്യക്കായി കുൽദീപ് യാദവും അക്സർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സർ പട്ടേൽ പ്ലെയർ ഓഫ് ദ മാച്ച് ആയി. ഇതോടെ, 11 വർഷത്തെ ഐസിസി ട്രോഫിയുടെ വരൾച്ചയ്ക്ക് അറുതിവരുത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഗയാന നാഷണൽ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ 20 ഓവറിൽ 171/7 എന്ന സ്‌കോറാണ് നേടിയത്.
ഇന്ത്യക്കായി രോഹിത് ശർമ തുടർച്ചയായി അർധസെഞ്ചുറിയും (39 പന്തിൽ 57) സൂര്യകുമാർ യാദവ് 36 പന്തിൽ 47 റൺസും നേടി. 23 റൺസാണ് ഹാർദിക് നേടിയത്.
ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നും റീസ് ടോപ്ലി, ജോഫ്ര ആർച്ചർ, സാം കുറാൻ, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഗയാനയിൽ മഴ ബാധിച്ചതിനാൽ, നനഞ്ഞ ഗ്രൗണ്ടിനെ തുടർന്ന് ടോസ് അൽപ്പം വൈകി. അമ്പയർമാരുടെ പരിശോധനയ്ക്ക് ശേഷം, ടോസ് രാത്രി 8.50 നും മാച്ച് രാത്രി 9.15 മുതൽ നടന്നു. പിന്നീട്, മഴ വീണ്ടും കളി തടസ്സപ്പെടുത്തുകയും രാത്രി 11.10 ന് മത്സരം ആരംഭിക്കുകയും ചെയ്തപ്പോൾ ഇന്ത്യ 8 ഓവറിൽ 65/2 എന്ന നിലയിലായിരുന്നു.
No Comment.