Skip to content

chithrodayamflashnews.com

November 28, 2026 8:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

പൈതൃകം

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

മലയാളനാടിന്റെ ഹൃദയത്തുടിപ്പിൽ
ഉയരുന്നു പഴമതൻ അലയൊലികൾ..
തുഞ്ചന്റെ പൈങ്കിളി പാടിയുണർത്തിയ
കഥകളിനാടിൻ
പൈതൃകവഴികൾ
മനതാരിൽ വിരിയുമ്പോൾ
കൺകളിൽ നിറയുന്നു
കാവുകൾ കുളങ്ങൾ കളിയരങ്ങുകൾ..

പൊന്നോണത്തുമ്പികൾ പാറിക്കളിക്കുന്ന
പൂവാടിയെങ്ങും കാണ്മതില്ല…
പൊന്നാര്യൻ പാടത്ത്
വിളയില്ല കതിരില്ല..
നെൽമണികൾ കൊത്തി കൊറിക്കുവാനെത്തും
പക്ഷികളെയൊന്നിനേം
കാണ്മതില്ല..

പൈതൃകകാഴ്ചകൾ ഉള്ളിൽ നിറയുന്നു..
പറയാതെ പോകുന്നതെങ്ങനെ ഞാൻ..
പരൽമീനുകൾ തത്തിക്കളിക്കും
ആമ്പൽ കുളങ്ങൾതന്നരുകിൽ
പൂവരശ്ശ്,പരുത്തി
കൊന്നയും മുള്ളെരിക്കും
പൂചൂടിനിൽക്കും
കാഴ്ചകൾ
ആഹാ.. കാണാവാനെന്തുരസം
വർണ്ണിച്ചിടുവാൻ വാക്കുകളില്ല..
തേങ്ങോല കീറിമെടഞ്ഞ് പുരകെട്ടിയ കാലം പോയി..
ചാണകം കരിചേർത്തു നന്നായിതേച്ചുമെഴുകിയ
തറതന്നിൽ കിടന്നോരു
പഴകാലം
ഉള്ളിൽ തെളിയുമ്പോൾ
കൊതിയോടെയോർക്കുന്നു
ആ നല്ല കാലം ഒരു വട്ടംകൂടി
വന്നുവെങ്കിൽ..
വാഴക്കൈ കുടയാക്കി മഴയത്ത് നടന്നതും
ചെളിവെള്ളം തെറിപ്പിച്ചു
കൂട്ടരുമായ് കളിച്ചതും
ഇന്നത്തെ ഓർമ്മയ്ക്ക്‌ മാറ്റേറെ നൽകുന്നു..
പാടത്തു കൃഷിചെയ്യും ഞാറ്റുപാട്ടെങ്ങുമില്ല…
ഞാറ്റുവേല കടന്നുപോകും വഴിയേതെന്നറിയില്ല…
പശിയാറ്റാൻ വിഭവങ്ങൾ തേടുന്നു പലവഴിയേ..
ഫലവൃക്ഷ കായ്കനികൾ
നടുതലയായ് നട്ടുവളർത്തി,
നാളേക്ക് കരുതലായൊരുക്കി വയ്ക്കും
പണ്ടത്തെ തലമുറയേ പണ്ടേ മറന്നുപോയി നാം..
അവർ നൽകിയ പാഠങ്ങളറിവുകൾ
പടുവാക്കായ് കണ്ടു നാം..
ഗതിയേതുമില്ലാതെ
പലവഴിയേ തെണ്ടിനടന്നു നാം..
പഴമക്കാർ പറയും വാക്കിൻ പൊരുളുകൾ അരുൾവാക്കായ് നമ്മൾ സ്വീകരിച്ചാൽ,
പടുതിരിയായ് മാറില്ല നാം
പലവഴിയേ വിജയം നേടിടും സത്യം..
പഴിവാക്കൂ മാറീടാൻ
നന്മനിറഞ്ഞിടാൻ
അണയാതെ സൂക്ഷിക്കാം പൈതൃകസത്തകളേ..
മികവേറും നാടിന്റെ
നന്മയേ പുൽകീടാം..
സ്നേഹിച്ചിടാം ഈ പാരിനെയെന്നും..
പെറ്റമ്മയെപ്പോലെ നമ്മളെ കാത്തിടും
പോറ്റമ്മയേ,
നമ്മൾക്ക്‌ സ്നേഹിച്ചിടാം..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6