Skip to content

chithrodayamflashnews.com

November 28, 2026 4:06 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഉറുമ്പാന കവർ പ്രകാശനം ചെയ്തു.

ശ്രീകണ്ഠപുരം: എഴുത്തുകാരൻ ബഷീർ പെരുവളത്തു പറമ്പിന്റെ പതിനൊന്നാമത് പുസ്തകമായ ജീവികളെ ആസ്പദമാക്കിയുള്ള ജീവജാല കഥകൾ – ഉറുമ്പാന കവർ പ്രകാശനം ഇന്ന് നടന്നു.

വ്യത്യസ്തമായ രീതിയിലാണ് പ്രകാശനം ചെയ്തത്.

ബഷീറിനെ അക്ഷരങ്ങൾ പഠിപ്പിച്ച അധ്യാപിക കൊടോളിപ്രത്തെ സൗമിനി കെ. നാരായണന്റെ വസതിയിൽ വെച്ചായിരുന്നു ചടങ്ങ്.
ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിൽ ഇഞ്ചിമിഠായി വിൽക്കുന്ന ബഷീറിന്റെ ജ്യേഷ്ഠൻ പി.മുനീറിന് കവർ പതിപ്പ് നൽകി സൗമിനി ടീച്ചർ.

സ്ക്കൂളിൽ മലയാള അക്ഷരങ്ങൾ പഠിക്കാതെ മലയാളത്തിൽ പ്രമുഖ എഴുത്തുകാരനായി വളർന്ന പെയിന്റിംഗ് തൊഴിലാളി കൂടിയായ മുഹമ്മദ് അബ്ബാസ് ഫേസ്ബുക്കിലൂടെ ഈ ദൃശ്യം പ്രകാശനം നിർവഹിച്ചു.
വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനം കൂടിയായതിനാലാണ് ഇന്ന് ചടങ്ങ് നടത്തുന്നതെന്ന് ബഷീർ പെരുവളത്ത് പറമ്പ് പറഞ്ഞു.

പുസ്തകം പി.കെ. പാറക്കടവിന്റെ അവതാരിക യോടെ ചിത്രരശ്മി ബുക്സാണ് പ്രസാധനം ചെയ്യുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6