കൊളംബോ: വനിതാ ഏഷ്യാ കപ്പ് പോരാട്ടത്തില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍ പോരാട്ടത്തിനു ഗംഭീര തുടക്കമിട്ടു. ആദ്യ പോരാട്ടത്തില്‍ ഏഴ് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്റെ പോരാട്ടം 19.2 ഓവറില്‍ വെറും 108 റണ്‍സില്‍ അവസാനിച്ചു. വെറും 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 109 റണ്‍സെടുത്തു വിജയം പിടിച്ചു.
ഓപ്പണര്‍മാരായ ഷെഫാലി വര്‍മ- സ്മൃതി മന്ധാന സഖ്യം 9.3 ഓവറില്‍ 85 റണ്‍സ് ചേര്‍ത്ത് വിജയത്തിനു അടിത്തറയിട്ടു. സ്മൃതി 39 പന്തില്‍ 9 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. ഷെഫാലി 29 പന്തില്‍ 6 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സും എടുത്തു.
No Comment.