കവിത

കനവുകൾ പൂക്കും മനതാരിൽ
വെൺനുര പാകി തീരം പുൽകി
എന്നിലലിഞ്ഞവൾ നീയല്ലോ…?
ഋതുമതി സന്ധ്യകൾ മാടിവിളിപ്പൂ,
വിരഹം മാറ്റി
വിജയമൊരുക്കാൻ…
കാലമിതെത്ര വഴികളിലൂടെ യാത്രകൾ ചെയ്തു നാമറിയാതെ….
ഞാനും നീയും നമ്മുടെ സ്വപ്നവും
നാവൂറുംകിളി പാട്ടതുപോലെ,
പ്രത്യാശയുടെ കിരണാവലികളിൽ
വിജയപഥങ്ങളൊരുക്കീടാം….
വിധിയുടെ വിളയാട്ടങ്ങളിൽ നേടും വിജയം,
നമ്മുടെ കൈകളിൽ ഭദ്രം തന്നെ…
നിൻകടമിഴിയിണകളിൽ വിരിയും കഥകൾ,
സ്നേഹത്തിൻ പുതു ഹർഷം നൽകേ…
ഉണരും ജീവിത സങ്കല്പങ്ങൾ,
നാന്ദികുറിക്കും
പുതുവഴികൾ…..
കാലിടറാതെ പോകുക നാം
കരഗതമാക്കുക വിജയങ്ങൾ…
സമർപ്പണത്തിൻ നേരിടമല്ലോ,
നിൻ കടമിഴിയിണകൾ പറയും കഥകൾ…
തിരിഞ്ഞുനോക്കുക വേണ്ടിനി പെണ്ണേ….
കരങ്ങൾ കോർക്കാം മുന്നേറാം…



[…] കടമിഴിയിണകൾ കഥ പറഞ്ഞപ്പോൾ […]