Skip to content

chithrodayamflashnews.com

Asnap 1409

മലയാളി ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു; പണം തട്ടാനുള്ള ശ്രമത്തിനിടെ കൊലപാതകം

ബെംഗളൂരുവിൽനിന്ന് മടങ്ങുകയായിരുന്ന മലയാളി ലോറി ഡ്രൈവർ കുത്തേറ്റു മരിച്ചു. തമിഴ്നാട് കൃഷ്ണഗിരിയിലാണ് നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് കൃഷ്ണഗിരി പൊലീസ് അറിയിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് വീട്ടുപകരണങ്ങളുമായി ലോറിയിൽ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുമ്പോഴാണ് സംഭവം. പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6