Skip to content

chithrodayamflashnews.com

November 29, 2026 6:05 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഈ കവലയിൽ ഇത്തിരിനേരം

കവിത

സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ

ഉള്ളിൽ മഥിക്കുന്ന
ഓർമ്മകൾ ചിന്തകൾ പങ്കുവെച്ചെത്രയോവട്ടം
നാമൊത്തുകൂടി…
രാപ്പകൽ നോക്കാതെ,
സമയം നോക്കാതെ,
നാമൊന്നിച്ചു ചേർന്നോരി
നാൽക്കവലയിങ്കൽ,
പടർന്നുപന്തലിച്ചൊരീ തണൽവൃക്ഷമുത്തശ്ശി നമ്മൾക്കെന്നും കൂട്ടായിരുന്നു…

കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും
തങ്ങളിൽ തങ്ങളിൽ വഴക്കടിച്ചും
പിന്നെയും സ്നേഹിച്ചു വെടിപറഞ്ഞും
കെട്ടിപ്പടുത്തൊരാ സ്നേഹ സാമ്രാജ്യം
നല്ലോരു കാലത്തിന്നോർമ്മയല്ലോ….?

പറയുവാനേറെ കഥയുണ്ടീക്കവലയ്ക്ക്,
ഒട്ടേറെ വർഷം പിന്നിടും ഈ മുത്തശ്ശി മരവും കാഴ്ചകളെത്ര കണ്ടിരിക്കാം…

മുത്തശ്ശനെന്നോടു പണ്ടേ പറഞ്ഞതും
മുത്തശ്ശന്റച്ഛനും പറഞ്ഞതുണ്ടത്രേ,
ഏറെ സ്മൃതികളുണർത്തുമീ കവലയും
ആൽവൃക്ഷവും
അത്രമേൽ പഴക്കം ചെന്നതാണത്രേ….

പോയകാലത്തിന്റെ ഓർമ്മകൾ പുൽകി ഗ്രാമവിശുദ്ധിതൻ ചൈതന്യമായി
ഇന്നുമീ കവല നിലകൊണ്ടിടുമ്പോൾ
പുതുതലമുറയ്ക്കറിയില്ല,
പഴയകാലത്തിന്റെ സംസ്കൃതിക്കുള്ളിലെ
നന്മകൾ പുൽകും
നാരായവേരുകൾ…

വെട്ടിമുറിക്കുന്നു പൈതൃകസത്തയെ
ഒറ്റുകൊടുക്കുന്നു
ഭൂമിമാതാവിനെ…
കാലത്തിൻ വികൃതിയായ്
കോലങ്ങൾ കെട്ടുവാൻ,
ഒട്ടും മടിയാത്ത പരിഷ്കാര വർഗ്ഗങ്ങൾ
വികസനം ചൊല്ലി,
പഴമയേത്തള്ളി,
പുതുമതൻ വിത്തിടം നേടുവാനായ്,
കാരുണ്യമില്ലാതെ വെട്ടിമുറിക്കുന്നു
മണ്ണിൻ സമൃദ്ധിയാം വൃക്ഷങ്ങളേ…

നാടിന്റെ നന്മകൾ ഓർമ്മപ്പെടുത്തുവാൻ
ഇന്നുമങ്ങിങ്ങായ് കാണാം
ചില കവലകൾ, ചന്തകളിതുപോൽ…

വിരിയട്ടെ ഗ്രാമവിശുദ്ധിയെങ്ങും..
വീണ്ടെടുത്തീടാം
ആ പഴയകാലം…

കാവും കുളങ്ങളും പാടങ്ങളും
നാവൂറു പാടുന്ന പൈങ്കിളിയും,
തെങ്ങും കവുങ്ങും പ്ലാവുമെന്നിങ്ങനെ,
ഒട്ടേറെ വൃക്ഷങ്ങൾ
നിറയട്ടെയെങ്ങും ഹരിതാഭമായി…

പ്രത്യാശയോടെന്നും കാത്തിരിക്കാം,
നാളെതൻ വഴികളിൽ
വന്നുചേരാം,
നാട്ടുകവലകൾ,
ചന്തകൾ
കേരളനാടിന്റെ പൈതൃകമായി….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6