Skip to content

chithrodayamflashnews.com

November 29, 2026 5:53 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

സായാഹ്നം

സി.ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

കഥകൾക്കും കവിതകൾക്കും
ഈടുറ്റ നിറങ്ങൾ
പകർന്നിട്ടുള്ളത്
സായാഹ്നങ്ങളാണ്…

സായാഹ്നങ്ങൾ
പകർന്നിട്ടുള്ള സ്വപ്നങ്ങൾക്കെന്നും
ഏഴഴകായിരുന്നു…
ഓർമ്മയിൽ നിറയുന്ന
മഞ്ചാടിക്കും
കുന്നിക്കുരുവിനും
മഷിപ്പച്ചയ്ക്കും
തൊടിയിലെ നാട്ടുമാവിനും
സായാഹ്നത്തിന്റെ
ഓർമ്മകൾ
പങ്കുവയ്ക്കുവാനുണ്ടാകും…

വയൽക്കിളികൾ
പലപ്പോഴും
കിന്നാരം പറയാൻ
ഒത്തുകൂടുന്നതും
സായാഹ്നങ്ങളിലാണ്
കലപിലകൂടി കൊക്കുരുമ്മി
സ്നേഹം പകരുമ്പോൾ
അവയുടെ കണ്ണുകളിൽ
സായാഹ്നത്തിന്റെ
വർണ്ണചിത്രങ്ങൾ
കാണാം….

അമ്മയോട് കലഹിച്ച്
പുഴയോരത്തെ
കല്പടവിൽ
പടിഞ്ഞാറേ ചക്രവാളത്തിലേക്ക്
മിഴിനട്ടിരിക്കുമ്പോൾ
ഉള്ളിൽ നിറഞ്ഞത്
സായാഹ്നത്തിന്റെ ചാരുത ചാലിച്ച
അമ്മയുടെ സ്നേഹമായിരുന്നു…
പിന്നെ വീട്ടിലേയ്ക്ക്
തിരികെ മടങ്ങുവാനും വൈകിയില്ല…

പ്രണയപൂർണ്ണിമ ഉള്ളിൽ നിറഞ്ഞപ്പോഴാവാം
ആദ്യമായി
അവളുടെ കണ്ണിലെ
നോട്ടത്തിൽ
സായാഹ്നത്തിന്റെ
വർണ്ണാഭ കണ്ടത്….
ഒട്ടും തിരിച്ചറിയാൻ കഴിയാത്ത
പലപല വർണ്ണങ്ങൾ…

ഒടുവിൽ കടൽത്തീരത്തെ പഞ്ചാരമണലിൽ
കാൽനഖംകൊണ്ട് ചിത്രങ്ങൾ വരച്ച്
തിരകളെ സ്വാഗതം ചെയ്തുകൊണ്ട്
കടലിന്റെ വിദൂരതയിലേയ്ക്ക്
നോക്കിയപ്പോഴാണ്
ഇന്നത്തെ സായാഹ്നവും മെല്ലെ യാത്രപറയുകയാണെന്നറിഞ്ഞത്…
അന്തിവാന ചുവപ്പിലേയ്ക്ക്
ഇരുളിന്റെ കാളിമ
മെല്ലെ പരക്കുന്നുണ്ട്…
സായാഹ്നമേ…
വിട…

CLICK ON IMAGE FOR READ
1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6