ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡല്‍ നഷ്ടം എന്ന ബ്രിജ് ഭൂഷണ് ശണ് സിങിന്റെ വിവാദ പരാമര്‍ശനത്തിനെതിരെ ഗുസ്തി താരം ബജ്രംഗ് പുനിയ.
ബ്രിജ്ഭൂഷണിന് രാജ്യത്തോടുള്ള മനോഭാവമാണ് വിനേഷിനെതിരായ പ്രസ്താവനയിലൂടെ വ്യക്തമായതെന്നും അത് വിനേഷിന്റെ മെഡല്‍ ആയിരുന്നില്ല, 140 കോടി ഇന്ത്യക്കാരുടെ മെഡല്‍ ആയിരുന്നുവെന്നും ബജ്റംഗ് പുനിയ പറഞ്ഞു.
വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവര്‍ ദേശഭക്തരാണോ എന്നും ബജ്രംഗ് പുനിയ ചോദിച്ചു. രാജ്യത്തിനുവേണ്ടി ചെറുപ്പംമുതല്‍ പോരാടുന്നവരാണ് ഞങ്ങള്‍. എന്നിട്ട് അവര്‍ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാന്‍ മുതിര്‍ന്നു. അവര്‍ രാജ്യത്തിനു വേണ്ടി പോരാടുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നും ബജ്രംഗ് പുനിയ ആരോപിച്ചു.
No Comment.