
അഞ്ചാം നാളിൽ
നന്മനിറയ്ക്കാൻ
വന്നു വിശാഖം
ഉണർവോടെ….
പുഞ്ചിരിതൂകി
കതിരോൻ വാനിൽ
നൽപ്രഭയുംതൂകി
യണഞ്ഞല്ലോ…
വെളുവെളുയങ്ങു
ചിരിക്കും
തുമ്പപ്പൂവൊരു
പിടിയൊരുക്കീലോ…
മുക്കൂറ്റിയ്ക്കൊരു
കൂട്ടായ്
വാടാമല്ലിയുമുണ്ടല്ലോ…
പിച്ചിപ്പൂവും
കാക്കപ്പൂവും
അഴകുനിറഞ്ഞൊരു
നന്ത്യാർവട്ടം….
ഒത്തൊരുമിച്ചൊരു
പൂക്കളമിട്ടു
വാമനമൂർത്തേ
ധ്യാനിച്ചല്ലോ…
അത്തലുമാറ്റിയോരണ
സ്മൃതികൾ
ഉള്ളിൽ നാമ്പുകൾ
നീട്ടുമ്പോൾ
ഓലക്കുടയും
ചൂടിവരുന്നൊരു
മാബലിമന്നനെയോർത്തല്ലോ…
പൂവേ പൊലി
പാടിയുണർത്താം
മലയാളക്കരയാകേ …
പൊന്നോണം
വരവായ്…
തിരുവോണം വരവായ്…


No Comment.