
ആൺമൂലം
അറവയ്ക്കും
പഴമൊഴിതൻ
പെരുമയുണർത്തി
വന്നല്ലോ മൂലം നാൾ
മൂല്യങ്ങളറിയേണം….
മുറ്റത്തു മെഴുകിയൊരുക്കിയ തറമേൽ വെടിപ്പായ്
ചന്തത്തിൽ ചിരിതൂകി
പൂക്കൾ വിരിച്ചീടാം….
മൂലംനാൾ വലയങ്ങളൊരേഴെണ്ണം വേണോലോ…
ഓരോരോ വലയങ്ങൾക്കും
വേറിട്ട പൂവുകൾ
വേണോലോ….
തുമ്പപ്പൂ തെച്ചിപ്പൂ
മുക്കൂറ്റി
അരിമുല്ല ചെമ്പകം..
അരളിപ്പൂ ചെമ്പരത്തി….
ചെന്താമര കദളിപ്പൂ….
മണമേറും നന്ത്യാർവട്ടം
ഗുണമേറും ലജ്ജാലൂ….
മന്ദാരം ബന്ദിപ്പൂ –
നൽ കനകാംബരം പിച്ചിപ്പൂ….
കളത്തിന്മേൽ നടുവിലായ്
തൃത്താവു ചൂടിച്ചു തൃക്കാക്കരയപ്പനെ
ഭക്തിയാൽ കുടിയിരുത്താം…
തുമ്പപ്പൂ തെച്ചിപ്പൂ
ക്രമമങ്ങനെ
തുടർച്ചയായ്
ഓരോരോ കളങ്ങളായ്
ഏഴു വലയങ്ങളൊരുക്കിടാം….
നല്ലോരറിവുകൾ നൽകിയ
ഗുരുനാഥനെ മനസ്സിൽ
കരുതി
തൃക്കാക്കരായപ്പനിന്നു
പൂജകൾ ചെയ്തീടാം…
മൂലംനാൾ ധന്യമതാകാൻ
ഭഗവാനെ നീ തുണയേ…
തൃക്കാക്കര വാഴും
മൂർത്തേ…
ശരണം നീയെന്നും
ദേവാ….

No Comment.