Skip to content

chithrodayamflashnews.com

November 28, 2026 2:33 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

എൻ്റെ നിറവോണം ആഘോഷിച്ചു

തിരു: പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ എൻ്റെ നിറവോണം മെഗാ ഇവൻ്റ് ആഘോഷം ഹസൻ മരക്കാർ ഹാളിൽ ഒരുക്കിയ പ്രത്യേക വേദിയിൽ മതമൈത്രി സംഗീതപ്രതിഭ ഡോ: വാഴമുട്ടം ചന്ദ്രബാബുവിൻ്റെ ഓണ വിളംബര ഗാനാലാപനത്തിൽസൂര്യ കൃഷ്ണമൂർത്തി ഉൽഘാടനം ചെയ്തു. നടൻ എം.ആർ. ഗോപകുമാർ ഓണ സന്‌ദേശ പ്രഖ്യാപനവും, കലാമണ്‌ഡലം വിമലാ മേനോൻ ഉപഹാരങ്ങളും നൽകി. നാടൻ പാട്ടുക്കാരൻ അജിത് തോട്ടക്കാട്, കോമഡി താരം ശിവമുരളി, നർത്തകി അരുന്ധതിപണിക്കർ, ഡോ:പത്മശ്രി ,നടൻ പ്രേം ഷഫീക്ക് എന്നിവർക്ക് പ്രേംനസീർ പുരസ്ക്കാരങ്ങൾ നൽകി. പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി തെക്കൻ സ്‌റ്റാർ ബാദുഷ, നടൻ വഞ്ചിയൂർ പ്രവീൺ കുമാർ, എം.കെ. സൈനുലാബ്ദീൻ, അജയ് തുണ്ടത്തിൽ, എം.എച്ച്. സുലൈമാൻ, ആര്യനാട് സന്തോഷ്കുമാർ, വിമൽ സ്റ്റീഫൻ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം, എസ്. ജയചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ടെലിവിഷൻ പ്രതിഭകളും സമിതി കലാകാരൻമാരും ഒരുക്കിയ മെഗാ ഇവൻ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. അത്തപ്പൂക്കളം, ഓണസദ്യ, കായിക മൽസരങ്ങൾ എന്നിവയും ഉണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6