Skip to content

chithrodayamflashnews.com

November 28, 2026 1:03 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തേക്കിൻകോട്ടുകാരുടെ പ്രിയപ്പെട്ട അക്ബറിന്റെ വേർപാട് നാടിന് നൊമ്പരമായി

തേക്കിൻകോട്ടുകാരുടെ പ്രിയപ്പെട്ട അക്ബറിന്റെ വേർപാട് നാടിന് നൊമ്പരമായി

മലപ്പുറം/പെരിന്തൽമണ്ണ: ഭിന്നശേഷിക്കാരനായിരുന്ന അക്‌ബർ തേക്കിൻകോട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. എല്ലാവർക്കും സ്‌നേഹം മാത്രം നൽകിയ അക്ബറിന്റെ വേർപാട് നാടിന് നൊമ്പരമായി.

തേക്കിൻകോട്ടിലെ പരേതനായ ചക്കാലിപ്പറമ്പിൽ ഹംസയുടെ മകൻ അക്‌ബർ(48) ഈ നാടിന്റെ എല്ലാ സ്‌പന്ദനങ്ങളിലുമുണ്ടായിരുന്നു. അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ ഏറെ വൈകും വരെ തേക്കിൻകോട്ടുണ്ടാകും.

പ്രദേശത്തുള്ള കൂട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരോടും ഒരു പോലെ കുശലം പറഞ്ഞും കളിച്ചും ചിരിച്ചും കൂട്ടു കൂടിയും തേക്കിൻകോടിന് തന്റെ നിഷ്‌കളങ്ക സ്നേഹമേകി. അക്‌ബറിന്റെ സാന്നിധ്യമില്ലാതെ തേക്കിൻകോട് ഒന്നും നടക്കില്ല. മാതാപിതാക്കൾ നഷ്ടപ്പെട്ട അക്ബറിന് കുടുംബാംഗങ്ങളും നാട്ടുകാരുമായിരുന്നു ലോകം. നജീബ് കാന്തപുരം എംഎൽഎ ഉൾപ്പെടെ ഒട്ടേറെ പേർ അവസാനമായി ഒരു നോക്കു കാണാനായി ഇന്നലെ വീട്ടിലെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു തേക്കിൻകോട് ജുമാ മസ്‌ജിദിൽ കബറടക്കം. നാട്ടുകാരുടെ നേതൃത്വത്തിൽ വൈകിട്ട് അനുസ്‌മരണ പരിപാടിയും നടന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6