Skip to content

chithrodayamflashnews.com

November 29, 2026 5:42 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ആവർത്തനം

കവിത

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ



ആത്മസംഘർഷങ്ങൾതൻ
ആവർത്തനങ്ങൾ
ആരും പറയാതെ വന്നുചേരുമ്പോൾ
ആരോടു പരിഭവം പരാതി ചൊല്ലിടും
ആകാശക്കീഴിലേവരും തുല്യർ…
ആയുധംകൊണ്ടു കളിക്കുന്നു ചിലർ
ആയുസ്സു മുൻപേ പറത്തുന്നു വെറുതേ….
ആരെന്നുമെന്തെന്നുമറിയാതെ
തങ്ങളിൽ തങ്ങളിൽ
ആർക്കോവേണ്ടി പൊരുതുന്നു കഷ്ടം…
ആരോരുമില്ലാതെ തെരുവിൽ കിടക്കുമ്പോൾ
ആകാംക്ഷയോടെ എത്തിനോക്കും
ചിലർ,
ആയുസ്സൊടുങ്ങി കാണുവാൻതന്നെ
ആ നോട്ടമെന്നും
ആരറിവൂ….
ആരാണ് ശത്രു
ആരാണ് മിത്രം
ആപത്തുകാലത്ത് തിരിച്ചറിയാം…
ആദർശവാദങ്ങൾ നല്ലതുതന്നെ,
ആരാനും നന്മയ്ക്കുതകണം കർമ്മമായ്….
ആശ്രയംവേണം പരസ്പരമെന്നും
ആതങ്കമെല്ലാം അകന്നീടുവാൻ….
ആധിയും വ്യാധിയും
മാറ്റിവയ്ക്കാം
ആവർത്തനങ്ങൾക്ക്‌
വിരാമമേകാം….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6