Skip to content

chithrodayamflashnews.com

November 28, 2026 12:52 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

രേവതിയുടെ കുടുംബത്തിനൊപ്പമുണ്ട്, എല്ലാത്തിനും ക്ഷമ ചോദിക്കുന്നു’, ജയിൽ മോചിതനായതിന് പിന്നാലെ അല്ലു അർജുൻ

രേവതിയുടെ കുടുംബത്തിനൊപ്പമുണ്ട്, എല്ലാത്തിനും ക്ഷമ ചോദിക്കുന്നു’, ജയിൽ മോചിതനായതിന് പിന്നാലെ അല്ലു അർജുൻ

പുഷ്പ 2 സിനിമയുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിൽ മോചിതനായതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടൻ അല്ലു അർജുൻ.

വളരെ ദൗർഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചതെന്ന് അല്ലു അർജുൻ പറഞ്ഞു.ജയിലിൽ നിന്ന് പുറത്തിറങ്ങിയ നടൻ വൻ സുരക്ഷാസന്നാഹങ്ങളോടെ ബഞ്ജാര ഹിൽസിലെ വസതിയിലെത്തി. കാറിൽ നിന്ന് പുറത്തിറങ്ങിയതുശേഷം കാത്തുനിന്ന ആരാധകവൃന്ദത്തോട് സംസാരിക്കുകയായിരുന്നു താരം.

‘വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്. എല്ലാത്തിനും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഞങ്ങൾ കുടുംബത്തിന് (രേവതിയുടെ) ഒപ്പമുണ്ട്. ഇതിന് മുൻപ് ഇങ്ങനെ ഒന്നുണ്ടായിട്ടില്ല. എല്ലാതരത്തിലും കുടുംബത്തെ പിന്തുണയ്ക്കും. എല്ലാവരോടും നന്ദി പറയുന്നു. ഞാൻ നിയമത്തിൽ വിശ്വസിക്കുന്നു.എന്റെ കുടുംബത്തിന് ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമാണിത്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.

നിങ്ങളുടെ സ്‌നേഹം ഒന്നുകൊണ്ട് മാത്രമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്’- അല്ലു അർജുൻ വ്യക്തമാക്കി.

പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്റ്റിലായ അല്ലു അർജുൻ ഇന്നുരാവിലെയാണ് ജയിൽ മോചിതനായത്.ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെയാണ് നടൻ ജയിൽ മോചിതനായത്.സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ചഞ്ചൽഗുഡ ജയിലിന്റെ പിൻഗേറ്റ് വഴിയാണ് താരം പുറത്തേക്ക് ഇറങ്ങിയത്.

മനഃപൂർവമല്ലാത്തനരഹത്യകുറ്റമാണ്താരത്തിനെതിരെചുമത്തിയിരിക്കുന്നത്.താരത്തിന് ഇന്നലെ തന്നെ ഇടക്കാലം ജാമ്യം ലഭിച്ചെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഉത്തരവിന്റെ പകർപ്പ് ലഭിച്ചിരുന്നില്ല.

ഡിസംബർ നാ​ലി​ന് ​രാ​ത്രി​ 11​ന് ​ഹൈ​ദ​രാ​ബാ​ദി​ലെ​ ​സ​ന്ധ്യ​ ​തി​യേ​റ്റ​റി​ൽ​ ​ഉ​ണ്ടാ​യ​ ​ഉ​ന്ത​ലി​ലും​ ​ത​ള്ള​ലി​ലു​മാ​ണ് ​രേ​വ​തി​ ​(35​)​ ​മ​രി​ച്ച​ത്.​ ​മ​ക​ൻ​ ​ശ്രീ​തേ​ജ​ ​(ഒൻപത്​)​ ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​

പ്രീ​മി​യ​ർ​ ​ഷോ​യ്ക്ക് അ​ല്ലു​ ​അ​ർ​ജു​നും​ ​കു​ടും​ബ​വും​ ​സി​നി​മാ​ ​സം​ഘ​വും​ ​എ​ത്തി​യ​തി​ന്​ ​പി​ന്നാ​ലെ​യാ​ണ് ​തി​ക്കും​തി​ര​ക്കും​ ​ഉ​ണ്ടാ​യത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6